നിര്‍ദേശങ്ങള്‍ കടലാസില്‍തന്നെ യാത്രക്കാര്‍ക്ക് ഭീഷണിയായി കാലടി–മലയാറ്റൂര്‍ റോഡിലെ മരങ്ങള്‍

കാലടി: കാലടി-മലയാറ്റൂര്‍ റോഡില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാവുന്നു. റോഡരികുകളില്‍ നില്‍ക്കുന്ന ചില വലിയ തണല്‍ മരങ്ങളില്‍ വാഹനങ്ങള്‍ ഇടിച്ച് ഏതുസമയവും മറിഞ്ഞ് വീഴാവുന്ന അവസ്ഥയാണുള്ളത്. മലയാറ്റൂര്‍ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനുമുന്നില്‍ റോഡിനുകുറുകെ നില്‍ക്കുന്ന മരം ടിപ്പറിടിച്ച് അപകടനിലയിലാണ്. ജനങ്ങളുടെ യാത്രക്കും ജീവനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ഉദ്യോഗസ്ഥരോ പഞ്ചായത്ത് അധികാരികളോ നടപടി സ്വീകരിച്ചിട്ടില്ല. ഏതുസമയവും മറിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ് മരം. ടിപ്പര്‍ ഇടിച്ച് മരത്തിന്‍െറ ഒരുഭാഗം പൊളിഞ്ഞുപോയിട്ടുണ്ട്. ശക്തമായ മഴയും കാറ്റും ഉണ്ടാകുന്ന സമയങ്ങളില്‍ ഭീതിയോടെയാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. വൈദ്യുത കമ്പികള്‍ മരച്ചില്ലകളില്‍ മുട്ടിനില്‍ക്കുന്നതിനാല്‍ കാറ്റുള്ളപ്പോള്‍ കമ്പികള്‍ കൂട്ടിമുട്ടി വലിയ തീപ്പൊരികള്‍ ഉണ്ടാകുന്നത് പതിവാണ്. റോഡരികില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന എല്ലാ മരങ്ങളും മുറിച്ചുമാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാവണമെന്ന് ജനാധിപത്യകേരള കോണ്‍ഗ്രസ് കണ്‍വീനര്‍ ടി.ഡി. സ്റ്റീഫന്‍, മണ്ഡലം പ്രസിഡന്‍റ് നെല്‍സണ്‍ മാടവന എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.