ആലുവ: മോട്ടോര്‍ വാഹന വകുപ്പിന്‍െറ പരിശോധന ഭയന്ന് നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറികള്‍ റോഡരികില്‍ താഴ്ന്നു. ലോഡുമായത്തെിയ രണ്ട് ടോറസാണ് റോഡരികില്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് താഴ്ന്നത്. ആലുവ-പറവൂര്‍ റൂട്ടില്‍ സെമിനാരിപ്പടിയില്‍ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഏലൂരിലുള്ള കോണ്‍ക്രീറ്റ് മിക്സിങ് യൂനിറ്റിലേക്ക് മെറ്റലുമായി പോവുകയായിരുന്നു ലോറികള്‍. കാനയോട് ചേര്‍ന്ന ഭാഗത്തായിരുന്നു ടോറസുകള്‍ താഴ്ന്നത്. ആറുമാസം മുമ്പാണ് റോഡിന് ഇരുവശവും വീതികൂട്ടിയത്. റോഡരികുകള്‍ അരയടി താഴ്ത്തി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ലോറികളുടെ ഒരുഭാഗം റോഡിലും മറ്റേ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തുമായിരുന്നു. അശാസ്ത്രീയമായ നിര്‍മാണത്തിന്‍െറ ഭാഗമായാണ് ലോറികള്‍ താഴ്ന്നുപോയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജെ.സി.ബി ഉപയോഗിച്ച് വാഹനം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ലോഡ് ഉള്ളതിനാല്‍ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.