വീടുകള്‍ കുത്തിത്തുറന്ന് മോഷണം; നാലുപേര്‍ അറസ്റ്റില്‍

പള്ളുരുത്തി: വീടുകളും ആരാധനാലയങ്ങളും കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഘത്തിലെ കൗമാരക്കാരന്‍ ഉള്‍പ്പെടെ നാലു പേര്‍ പള്ളുരുത്തി പൊലീസിന്‍െറ പിടിയിലായി. പള്ളുരുത്തി എ.ടി.എച്ച് റോഡില്‍ കണ്ടത്തില്‍ വീട്ടില്‍ ചെങ്കീരിയെന്ന് വിളിക്കുന്ന ഷിറാസ് (19), നായരമ്പലം നെടുങ്ങാട് പള്ളിക്കടുത്ത് ഈരവേലില്‍ വീട്ടില്‍ ജെയിംസ് (20), പള്ളുരുത്തി ബിന്നി റോഡില്‍ തുണ്ടത്തില്‍ വീട്ടില്‍ ഷിജു പോള്‍(19), പള്ളുരുത്തി സ്വദേശിയായ കൗമാരക്കാരന്‍ എന്നിവരാണ് പള്ളുരുത്തി സി.ഐ കെ.ജി.അനീഷിന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഷിറാസാണ് സംഘത്തലവന്‍. പള്ളുരുത്തിയിലും സമീപ പ്രദേശങ്ങളിലും അരൂര്‍ ഭാഗത്തുമുള്ള വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, വിവിധ ആരാധനാലയങ്ങളുടെ ഭണ്ഡാരങ്ങള്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. മോഷണം വ്യാപകമായതിനത്തെുടര്‍ന്ന് മണ്‍സൂണ്‍ കാല പട്രോളിങ് സംഘം നടത്തിയ പരിശോധനയിലാണ് നിരവധി കേസുകളില്‍ പ്രതിയായ അനീഷ് പിടിയിലാകുന്നത്. മട്ടാഞ്ചേരി അസി. കമീഷണര്‍ കെ.എന്‍. അനിരുദ്ധന്‍െറ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് സംഘാംഗങ്ങളെ സംബന്ധിച്ച വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവരും പൊലീസിന്‍െറ വലയിലായത്. പള്ളുരുത്തി ചിറക്കല്‍ ഭാഗത്ത് തമിഴ്നാട് സ്വദേശി മണിയുടെ വീട്ടില്‍നിന്ന് ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും 16000 രൂപയും പള്ളുരുത്തി കെ.എം.പി നഗര്‍ ഹസീനയുടെ വീട്ടില്‍നിന്ന് 13 പവന്‍ സ്വര്‍ണാഭരണങ്ങളും 2000 രൂപയും മോഷ്ടിച്ചു. പള്ളുരുത്തി ഭാഗത്തുള്ള നിരവധി ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് മോഷണം നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു. അരൂര്‍ ഭാഗത്തുള്ള കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതും ഇവരാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. പൂട്ടിക്കിടക്കുന്ന വാതിലുകള്‍ തുറക്കുന്നതിനും എത്ര ഉയരമുള്ള മതിലും കെട്ടിടങ്ങളും ചാടിക്കടക്കുന്നതിനും വിദഗ്ധനാണ് അറസ്റ്റിലായ ഷിറാസെന്ന് പൊലീസ് പറഞ്ഞു. ഷിറാസിനെതിരെ പള്ളുരുത്തി സ്റ്റേഷനില്‍ മാത്രം മോഷണം, മയക്കുമരുന്ന്, അടിപിടി, പിടിച്ചുപറി എന്നിവയില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മോഷണത്തിലൂടെ ലഭിക്കുന്ന പണം പ്രതികള്‍ ആഡംബര ജീവിതം നയിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സി.ഐ പറഞ്ഞു. പള്ളുരുത്തി എസ്.ഐ എ. ഫിറോസും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കൗമാരക്കാരനായ പ്രതിയെ ജുവൈനല്‍ കോടതിയിലും മറ്റുള്ളവരെ കൊച്ചി കോടതിയിലും ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.