മൂവാറ്റുപുഴ ജനറല്‍ ആശുപത്രി നവീകരണത്തിന് അഞ്ചുകോടി

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രി നവീകരണത്തിന് അഞ്ചുകോടി രൂപ അടക്കം വിവിധ പദ്ധതികള്‍ക്കുകൂടി ബജറ്റില്‍ തുക അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. കുടിവെള്ള പദ്ധതിക്കും വള്ളിക്കട, തളിക്കാട്ട് കടവ്, വള്ളിക്കുന്നത്ത് കടവ് പാലങ്ങള്‍ക്കും റോഡ് നിര്‍മാണത്തിനും കെ.എസ്.ആര്‍.ടി.സി വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇ.ഇ.സി മാര്‍ക്കറ്റില്‍ അഗ്രോപാര്‍ക്ക് ആരംഭിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിന് പുതിയ ബ്ളോക് നിര്‍മിക്കാനും സൂപ്പര്‍ സ്പെഷാലിറ്റി വാര്‍ഡ് നിര്‍മിക്കാനും ഡയാലിസിസ് യൂനിറ്റ്, സി.ടി സ്കാന്‍ യൂനിറ്റ് എന്നിവ ആരംഭിക്കാനുമാണ് തുക. താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അത്യാഹിത വിഭാഗത്തിലടക്കം സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. ജനറല്‍ ആശുപത്രിയെ മികച്ച ആശുപത്രിയാക്കി മാറ്റാന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു. നിയോജകമണ്ഡലത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ 14 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി വാട്ടര്‍ അതോറിറ്റിക് സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ റോഡുകളുടെ നവീകരണത്തിന് 80 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്തിന് സമര്‍പ്പിച്ചതെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.