പെരുമ്പാവൂര്‍: വേര്‍പിരിഞ്ഞു കഴിഞ്ഞ ഭാര്യയോടൊപ്പം താമസിക്കുകയായിരുന്ന സുഹൃത്തിന്‍െറ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തില്‍ ഇതര സംസ്ഥാനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ ടൗണില്‍ തയ്യല്‍ ജോലി ചെയ്തിരുന്ന ഒഡിഷക്കാരനായ സാമന്ത് ഡിഗലിന്‍െറ കൈപ്പത്തി വെട്ടിമാറ്റിയ ഒഡിഷ കാണ്ഡമാല്‍ ജില്ലക്കാരനായ ധനഞ്ജയ് പ്രധാനെയാണ് (35) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴു വര്‍ഷം മുമ്പ് വിവാഹിതനായ പ്രതി, കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ സുലോചനയില്‍നിന്നും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഒരു കുട്ടിയുടെ മാതാവ് കൂടിയായ സുലോചന, ഭര്‍ത്താവിന്‍െറ സുഹൃത്തായ സാമന്ത് ഡീഗലിനോടൊപ്പം പെരുമ്പാവൂരിലെ കണ്ടന്തറയില്‍ താമസിക്കുകയായിരുന്നു. ഇതറിഞ്ഞ പ്രതി ഇവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ പെരുമ്പാവൂരിലെ തടിയിട്ടപറമ്പിലുള്ള ഒരു ഹോളോബ്രിക്സ് സ്ഥാപനത്തില്‍ ജോലിക്ക് കയറി. കഴിഞ്ഞ തിങ്കളാഴ്ച സാമന്ത് ഡീഗല്‍ ജോലി ചെയ്യുന്ന ജ്യോതി ജങ്ഷനിലുള്ള തയ്യല്‍ കടയുടെ മുന്നില്‍ വാക്കത്തിയുമായി കാത്തുനിന്നു. സാമന്ത് ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ പിന്തുടര്‍ന്ന പ്രതി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് സാമന്തിനെ ആക്രമിക്കുകയും വാക്കത്തികൊണ്ട് കൈപ്പത്തി വെട്ടി മാറ്റുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. വെട്ടിമാറ്റിയ കൈപ്പത്തി പ്രതി പാടത്തേക്ക് എറിയുകയായിരുന്നു. കൊലപ്പെടുത്താനായിരുന്നു ഉദ്ദേശ്യമെങ്കിലും ആളുകള്‍ കൂടിയതോടെ പ്രതി ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടയില്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പൊലീസ് പിടികൂടിയത്. സി.ഐ മുഹമ്മദ് റിയാസിന്‍െറ നേതൃത്വത്തില്‍ എസ്.ഐമാരായ ഹണി കെ. ദാസ്, എല്‍ദോസ്, എ.എസ്.ഐ ഹസൈനാര്‍, സി.പി.ഒമാരായ ശശി, രാജീവ്, മുഹമ്മദ് റഷീദ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.