പറവൂര്‍: സംസ്ഥാനത്ത് ശക്തവും നിഷ്പക്ഷവുമായ പൊലീസ് സേന അനിവാര്യമാണെന്നും പൊലീസ് അസോസിയേഷന്‍ ഇതില്‍ നിര്‍ണായകമായ പങ്കുവഹിക്കണമെന്നും മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം പറവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംതൃപ്തമായ പൊലീസ് സേനക്കുവേണ്ടി സാമ്പത്തികം പ്രശ്നമാക്കാതെ ശമ്പള വര്‍ധനവടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് സി.എ. അബ്ദുല്‍ജമാല്‍ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തി. എസ്. ശര്‍മ എം.എല്‍.എ പെന്‍ഷന്‍ ഉപഹാര സമര്‍പ്പണം നടത്തി. മികച്ച സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ക്ക് നഗരസഭാ ചെയര്‍മാന്‍ രമേശ് ഡി. കുറുപ്പ് ഉപഹാരം നല്‍കി. പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദന്‍, ഡിവൈ.എസ്.പിമാരായ കെ.എം. ജിജി മോന്‍, വി.കെ. സനല്‍കുമാര്‍, വൈ.ആര്‍. സ്റ്റെം, കെ.ബി. പ്രഫുല്ല ചന്ദ്രന്‍, പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ നേതാക്കളായ പോള്‍ ജോസഫ്, സി.കെ. സക്കീര്‍ ഹുസൈന്‍, വനിതാ സെല്‍ സി.ഐ പി.കെ. രാധാമണി, എം.ടി. റെജി, എം.പി. ഫ്രാന്‍സിസ്, എം.കെ. മനോജ്, കെ.എ. മുഹമ്മദ്കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഭകളെ പ്രഫ. കെ.വി. തോമസ് എം.പി ആദരിച്ചു. രാവിലെ പ്രതിനിധി സമ്മേളനം വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എ. അബ്ദുല്‍ ജമാല്‍ അധ്യക്ഷത വഹിച്ചു. സിനിമ താരം പേളി മണി മുഖ്യാതിഥിയായി. കെ.ജി. ബേബി, എം.കെ. മനോജ്, കെ.എസ്. ചന്ദ്രാനന്ദന്‍, എന്‍. രാജന്‍, കെ. ഹരികൃഷ്ണന്‍, കെ.പി. ജോസ്, ഷിബു ജോസ്, സി.ആര്‍. അജിത്, എം.വി. ബിജു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.