ആദ്യ അടുപ്പ് കത്തിയത് ഷീലയുടെ അടുക്കളയില്‍

കളമശ്ശേരി: കേരളത്തിന്‍െറ സ്വപ്ന പദ്ധതിയായ സിറ്റി ഗ്യാസ് പദ്ധതിയുടെ ആദ്യ തിരി തെളിഞ്ഞത് ചുമട്ടുതൊഴിലാളിയുടെ അടുക്കളയില്‍. കളമശ്ശേരി നഗരസഭ 14ാം വാര്‍ഡിലെ കളക്കാട് വീട്ടില്‍ പവിത്രന്‍െറയും ഷീലയുടെയും അടുക്കളയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദ്യ തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. രാവിലെ 8.45 ഓടെ പവിത്രനും കുടുംബവും അയല്‍വാസികളും വാര്‍ഡംഗം മിനി സോമദാസും ചേര്‍ന്ന് വീട്ടില്‍ നിറപറയും നിലവിളക്കുമായി മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും എം.എല്‍. എമാരെയും വരവേറ്റു. തുടര്‍ന്ന് മുഖ്യമന്ത്രി തളികയില്‍ വെച്ച ലൈറ്റര്‍ ഗൃഹനാഥ ഷീല പവിത്രന് കൈമാറി. ഗ്യാസ് ലൈന്‍ നോബ് ഷീല തുറന്നതോടെ മുഖ്യമന്ത്രി സ്റ്റൗവിന്‍െറ തിരി തെളിയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാന ഉദ്ഘാടന സ്ഥലമായ കൊച്ചി മെഡിക്കല്‍ കോളജിലത്തെി അവിടെ സ്ഥാപിച്ച കുടുംബശ്രീ കാന്‍റീന് മുന്നില്‍ പ്രത്യേകം തയാറാക്കിയ ഗ്യാസ് സ്റ്റൗവില്‍ വെച്ച പാല്‍കാച്ചി ഉദ്ഘാടനം നടത്തി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.ബാബു.അനൂപ് ജേക്കബ്, എം.എല്‍.എ ബെന്നി ബഹന്നാന്‍, കലക്ടര്‍ രാജമാണിക്യം എന്നിവരും പവിത്രന്‍െറ വീട്ടില്‍ എത്തി. സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കം കളമശ്ശേരിയില്‍ 100 വീടുകളിലാണ് നടപ്പാക്കുന്നത്. മെഡിക്കല്‍ കോളജിലെ കാന്‍റീന്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി ആറ് കണക്ഷനുകളാണ് ശനിയാഴ്ച നല്‍കിയത്. പദ്ധതി നടപ്പാക്കുന്നതിന് ആലോചന ഘട്ടത്തില്‍ എറണാകുളവും ഏലൂരുമാണ് പരിഗണനയില്‍ ഉണ്ടായിരുന്നത്. പിന്നീടാണ് കളമശ്ശേരി നഗരസഭയെ തെരഞ്ഞെടുത്തത്. ആദ്യം നഗരസഭയുടെ 10, 12 വാര്‍ഡുകളിലെ വീടുകളില്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇതിന് പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. എന്നാല്‍, പ്രദേശവാസികളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്ത് വന്നതോടെ തുടക്കം മറ്റെവിടെയെങ്കിലും ആക്കാന്‍ ആലോചിച്ചു. അതിനിടെ തൊട്ടടുത്ത 14, 15 വാര്‍ഡുകളിലുള്ളവര്‍ സമ്മതവുമായി അധികൃതരെ സമീപിക്കുകയായിരുന്നു. ഏറെ ചെലവ് കുറഞ്ഞ പാചക വാതക കണക്ഷന്‍ ചുരുങ്ങിയ കാലം കൊണ്ട് നഗരസഭാ പ്രദേശത്തെ എല്ലാം വീടുകളിലും എത്തിക്കുമെന്നാണ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) അധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.