ആലുവ: മോഷ്ടാക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ആലുവ അശോകപുരം ഭാഗത്തെ വ്യാപാരികള്‍. അശോകപുരം, കൊച്ചിന്‍ ബാങ്ക് തുടങ്ങിയ കവലകളിലെ വ്യാപാരികളാണ് ദുരിതമനുഭവിക്കുന്നത്. ഏകദേശം ഒരു വര്‍ഷത്തിലധികമായി ഈ മേഖലയില്‍ മോഷ്ടാക്കള്‍ തേര്‍വാഴ്ച തുടങ്ങിയിട്ട്. നിരവധി പേര്‍ക്ക് പണവും കച്ചവട സാധനങ്ങളും നഷ്ടപ്പെട്ടു. വ്യാപാരികളും അസോസിയേഷനും പരാതികള്‍ നല്‍കാറുണ്ടെങ്കിലും നടപടികളുണ്ടാകുന്നില്ളെന്ന് വ്യാപാരികള്‍ പറയുന്നു. ശനിയാഴ്ച രാത്രിയില്‍ കൊച്ചിന്‍ ബാങ്ക് കവലയിലെ കരാമ ബേക്കറിയില്‍ മോഷണം നടന്നു. ശീതള പാനീയങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവയാണ് കവര്‍ന്നത്. കോമ്പാറ കണ്ടുവേലി വീട്ടില്‍ നജീബിന്‍െറ ഉടമസ്ഥതയിലുള്ള കടയുടെ ഗ്രില്ല് പോളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഏകദേശം രണ്ടായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ടാഴ്ച മുമ്പ് അശോകപുരത്ത് ആറു കടകളില്‍ കള്ളന്മാര്‍ കയറിയിരുന്നു. അന്ന് സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍െറ സി.സി.ടി.വി കാമറയില്‍ മോഷ്ടാവിന്‍റ മുഖം പതിഞ്ഞെങ്കിലും അവ്യക്തമായിരുന്നു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ളെന്ന് വ്യാപാരി വ്യവസായി എകോപന സമിതി അശോകപുരം യൂനിറ്റ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.