പൈ്ളവുഡ് കമ്പനിയില്‍ വന്‍ അഗ്നിബാധ

പെരുമ്പാവൂര്‍: അല്ലപ്രയില്‍ പൈ്ളവുഡ് കമ്പനിയില്‍ വന്‍ അഗ്നിബാധയെ തുടര്‍ന്ന് പൈ്ളവുഡും മെഷിനറികളും ഉള്‍പ്പെടെ കത്തി നശിച്ചു. അല്ലപ്രയില്‍ പ്രവര്‍ത്തിക്കുന്ന നാസ് പൈ്ളവുഡ് ഇന്‍ഡസ്ട്രീസിലാണ് ബുധനാഴ്ച രാത്രി 11.45ന് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. ഡ്രയറില്‍നിന്ന് തീ വിനീറിലേക്ക് പടര്‍ന്ന് കത്തുകയായിരുന്നു. ലക്ഷങ്ങളുടെ ഫെയ്സ് വിനീറാണ് അഗ്നിക്കിരയായത്. കൂടാതെ ഷെഡ്, ഡ്രയര്‍, മോട്ടോറുകള്‍, ലിഫ്റ്റ്, ഷെഡിന്‍െറ ഇരുമ്പ് പട്ടികകള്‍, മേച്ചില്‍ ഷീറ്റുകള്‍ എന്നിവയും കത്തിയമര്‍ന്നു. കഴിഞ്ഞദിവസം ഇന്തോനേഷ്യയില്‍നിന്ന് 40 അടി കണ്ടെയ്നറില്‍ ഇറക്കുമതി ചെയ്ത മേല്‍ത്തരം ഫെയ്സ് വിനീര്‍ മുഴുവനായും കത്തി. ഇതിന് മാത്രം 38 ലക്ഷത്തോളം വിലവരും. സില്‍വര്‍റോക്ക്, യൂക്കാലിപ്റ്റ്സ് മരങ്ങളുടെ കോര്‍ വിനീറുകളും കത്തിയ മര ഉല്‍പന്നങ്ങളില്‍പ്പെടും. പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പട്ടിമറ്റം, കോതമംഗലം എന്നിവടങ്ങളില്‍നിന്നുള്ള എട്ട് ഫയര്‍ എന്‍ജിനുകള്‍ ഒമ്പതുമണിക്കൂര്‍ നേരം പ്രയത്നിച്ചാണ് തീ അണച്ചത്. കമ്പനിയില്‍ ഉണ്ടായിരുന്ന തീയണക്കാനുള്ള സംവിധാനം നാട്ടുകാരും തൊഴിലാളികളും പ്രയോജനപ്പെടുത്തിയത് അപകടത്തിന്‍െറ വ്യാപ്തി കുറച്ചു. ബുധനാഴ്ച രാത്രി കമ്പനിയില്‍ വര്‍ക്ക് ഇല്ലാതിരുന്നതിനാല്‍ തീ പടര്‍ന്നത് വൈകിയാണ് അറിഞ്ഞത്. ഒരുകോടിയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ എം.എം. നിസാര്‍ അറിയിച്ചു. ജനപ്രതിനിധികള്‍, പൊലീസ്, വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കമ്പനി സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.