മഞ്ഞപ്പിത്തം: നെല്ലിക്കുഴി പഞ്ചായത്ത് ഓഫിസില്‍ ഡി.എം.ഒയെ ഉപരോധിച്ചു

കോതമംഗലം: മഞ്ഞപ്പിത്ത അവലോകന യോഗത്തിനത്തെിയ ഡി.എം.ഒ അടക്കമുള്ളവരെ നെല്ലിക്കുഴി പഞ്ചായത്ത് ഓഫിസില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഡി.എം.ഒ ഡോ.ജയശ്രീയുടെ നേതൃത്വത്തില്‍ നടന്ന പഞ്ചായത്ത് പ്രസിഡന്‍റും ജനപ്രതിനിധികളും പങ്കെടുത്ത യോഗമാണ് ഉപരോധിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, രോഗബാധ തടയാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. തുടര്‍ന്ന് ഡി.എം.ഒയും സമരക്കാരുമായി ചര്‍ച്ച നടന്നു. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാമെന്നും കലക്ടറുമായി സംസാരിച്ച് നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പിനത്തെുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറി കെ.എം. മുഹമ്മദ് ഉപരോധം ഉദ്ഘാടനം ചെയ്തു. സത്താര്‍ വട്ടകുടി, കെ.എം. ആസാദ്, അലി പടിഞ്ഞാറെചാലി, പി.എ. ഷിഹാബ്, രഹന നൂറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.