കീഴ്മാട് സര്‍ക്കുലര്‍ റോഡില്‍ കലുങ്കും പാലവും അപകടാവസ്ഥയില്‍

ആലുവ: കീഴ്മാട് പഞ്ചായത്തിലെ സര്‍ക്കുലര്‍ റോഡില്‍ കലുങ്കും പാലവും അപകടാവസ്ഥയില്‍. മലയന്‍കാട് അയ്യന്‍കുഴി ക്ഷേത്രത്തിനും കുട്ടമശ്ശേരി സഹകരണ ബാങ്ക് മന്ദിരത്തിനും മധ്യേയുള്ള കലുങ്കും പാലവുമാണ് തകര്‍ച്ചയിലുള്ളത്. പാലത്തിന്‍െറ അടിഭാഗത്തെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നു. കമ്പികള്‍ തുരുമ്പെടുത്ത് തള്ളിനില്‍ക്കുകയാണ്. കോണ്‍ക്രീറ്റ് സ്ളാബ് സ്ഥാപിച്ചിരുന്ന കരിങ്കല്‍ ഭിത്തികളും തകര്‍ന്ന അവസ്ഥയിലാണ്. ഇവിടെ കല്ലുകള്‍ പലതും അടര്‍ന്ന് പോയിട്ടുണ്ട്. കെട്ടുകളില്‍ വിള്ളലുകളും വീണിട്ടുണ്ട്. കുറച്ച് കല്ലുകളില്‍ മാത്രമാണ് പാലം നിലകൊള്ളുന്നത്. കുട്ടമശ്ശേരിയെയും ജി.ടി.എന്‍ കവലയെയും ബന്ധിപ്പിക്കുന്ന സര്‍ക്കുലര്‍ റോഡ് പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളുടെ പ്രധാന സഞ്ചാരമാര്‍ഗമാണ്. കെ.എസ്.ആര്‍.ടി.സിയുടെ കീഴ്മാട് സര്‍ക്കുലര്‍ ബസുകള്‍, സ്വകാര്യ ബസുകള്‍ എന്നിവ ഈ റോഡിലൂടെ സര്‍വിസ് നടത്തുന്നുണ്ട്. പാലത്തിന്‍െറ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ കീഴ്മാട് ലോക്കല്‍ കമ്മിറ്റി പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കി. ലോക്കല്‍ സെക്രട്ടറി പി.കെ. അബ്ദു, എന്‍.കെ. സുധാകരന്‍, ബേബി വര്‍ഗീസ്, സി.എസ്. മാര്‍ട്ടിന്‍, സഗീര്‍ കക്കാട്ടില്‍ എന്നിവരാണ് പരാതി നല്‍കിയത്. നടപടിയെടുത്തില്ളെങ്കില്‍ സമരം ആരംഭിക്കുമെന്ന് ലോക്കല്‍ കമ്മിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.