പ്രാഥമികാരോഗ്യകേന്ദ്രം തകര്‍ച്ചഭീഷണിയില്‍

മൂവാറ്റുപുഴ: ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന പ്രാഥമികാരോഗ്യകേന്ദ്രം ഉപേക്ഷിച്ച് ജീവനക്കാര്‍ പുറത്ത് മുറി വാടകക്കെടുത്ത് രോഗികളെ പരിശോധിക്കുന്നു. പായിപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍െറ ചുമതലയുള്ള ജീവനക്കാരാണ് തിങ്കളാഴ്ചമുതല്‍ പായിപ്ര സ്കൂള്‍പടിയില്‍ സ്വകാര്യവ്യക്തിയുടെ കടമുറി വാടകക്കെടുത്ത് രോഗികളെ നോക്കുന്നത്. അറുപത് വര്‍ഷം മുമ്പ് പായിപ്ര പഞ്ചായത്തിന്‍െറ ആദ്യ പ്രസിഡന്‍റായിരുന്ന എ.എ. ഇബ്രാഹിമായിരുന്നു പ്രാഥമികാരോഗ്യകേന്ദ്രം നിര്‍മിച്ചത്. 25 സെന്‍റ് സ്ഥലത്ത് നിര്‍മിച്ച കെട്ടിടം കാലപ്പഴക്കത്താല്‍ തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. ഇതിന്‍െറ ചുറ്റുമതില്‍ കഴിഞ്ഞവര്‍ഷം തകര്‍ന്നു. ഗര്‍ഭിണികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുള്‍പ്പെടെ നിരവധി ആരോഗ്യ പ്രവര്‍ത്തനങ്ങളാണ് കേന്ദ്രത്തില്‍ നടക്കുന്നത്. ദിനേന ഒരു ജെ.പി.എച്ച്.ഐയുടെ നേതൃത്വത്തില്‍ ഇവിടെ ജീവനക്കാര്‍ എത്തി രാവിലെ മുതല്‍ ഉച്ചവരെ രോഗികളെ ചികിത്സിക്കുന്നുണ്ട്. കെട്ടിടം നിലം പൊത്താറായതോടെ ജീവനക്കാരും രോഗികളും ഭീതിയോടെയാണ് എത്തിയിരുന്നത്. ഇത് പലതവണ ചൂണ്ടിക്കാട്ടിയെങ്കിലും പഞ്ചായത്ത് നടപടിയെടുത്തില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയത്തെുടര്‍ന്ന് അവസ്ഥ ഭീതിദമായി. തുടര്‍ന്നാണ് ജീവനക്കാര്‍ സ്വന്തം പണം മുടക്കി കെട്ടിടം വാടകക്കെടുത്ത് പ്രവര്‍ത്തനം മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.