കളമശ്ശേരി ഡമ്പിങ് യാര്‍ഡില്‍ മാലിന്യം കൂന്നുകൂടി; അസഹ്യ ദുര്‍ഗന്ധം

കളമശ്ശേരി: ദേശീയപാതയോരത്തെ നഗരസഭാ ഡമ്പിങ് യാര്‍ഡില്‍ മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം അസഹ്യമായി. മാലിന്യം യാര്‍ഡില്‍തന്നെ മണ്ണിട്ട് മൂടാനാണ് നീക്കം. മാലിന്യം നീക്കം ചെയ്യാത്തതിനാല്‍ സമീപത്തെ പൊതുശ്മശാനത്തിന്‍െറ പ്രവര്‍ത്തനവും താളംതെറ്റുകയാണ്. നഗരസഭാ പ്രദേശത്തെ വീടുകളില്‍നിന്നുള്ള മാലിന്യം അഴുകുന്നതും അഴുകാത്തവയും വേര്‍തിരിച്ച് എടുക്കുന്ന പദ്ധതി കഴിഞ്ഞ രണ്ടുവര്‍ഷമായി വ്യവസ്ഥാപിതമായി നടക്കുകയാണ്. ഇവയിലെ അഴുകുന്ന മാലിന്യം ബ്രഹ്മപുരത്തെ പ്ളാന്‍റിലേക്കും അഴുകാത്തവ ഡമ്പിങ് യാര്‍ഡിലും ശേഖരിക്കും. എന്നാല്‍, ഇതിനുപുറമെ മറ്റിടങ്ങളില്‍നിന്ന് അനധികൃതമായി ശേഖരിക്കുന്ന അഴുകുന്നതടക്കമുള്ള മാലിന്യം ഇവിടെ തള്ളുകയാണ്. ഇതാണ് ദുര്‍ഗന്ധം അസഹ്യമാകാന്‍ കാരണം. മാലിന്യം കുമിഞ്ഞുകൂടിയതോടെ ഇതില്‍നിന്നുള്ള മലിനജലം തൂമ്പുങ്കല്‍ തോട്ടിലേക്ക് ഒലിച്ചിറങ്ങി മുട്ടാര്‍പുഴ കലങ്ങിയൊഴുകുകയാണ്. ഇതാണ് മുട്ടാര്‍ പുഴയിലെ മത്സ്യക്കുരുതിക്ക് കാരണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡും ആരോപിക്കുന്നു. ഇത്തരം ഘട്ടത്തില്‍ മാലിന്യപ്രശ്നത്തില്‍ പരിഹാരം ഇല്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കൗണ്‍സില്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍, മാലിന്യം നീക്കാന്‍ നടപടിയൊന്നും സ്വീകരിക്കാതെ വീണ്ടും മറ്റുപല അജണ്ടകളുമായി കൗണ്‍സില്‍ യോഗം ചേരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.