വായ്പ തട്ടിപ്പിനിരയായ കുടുംബം ജപ്തിഭീഷണിയില്‍

പുക്കാട്ടുപടി: ബാങ്ക് വായ്പ ലഭിക്കാന്‍ ഇടനിലക്കാരനെ വിശ്വസിച്ച് തട്ടിപ്പിനിരയായ കുടുംബം ജപ്തിഭീഷണിയില്‍. കുഴിവേലിപ്പടി പള്ളത്തുപാറ വീട്ടില്‍ അസൈനാരും കുടുംബവുമാണ് വീടും സ്ഥലവും നഷ്ടപ്പെട്ട് ജപ്തിഭീഷണിയില്‍ കഴിയുന്നത്. വായ്പ ശരിയാക്കി നല്‍കാമെന്നുപറഞ്ഞ് തൃക്കാക്കര സ്വദേശിയായ മാനുവല്‍ ജോസഫ് എന്നയാള്‍ 2013 മാര്‍ച്ചില്‍ ഇവരുടെ വീടും സ്ഥലവും തന്‍െറ പേരില്‍ എഴുതിവാങ്ങുകയായിരുന്നു. അസൈനാരുടെ വീടും സ്ഥലവും വാങ്ങാനെന്ന പേരില്‍ പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് മാനുവല്‍ ജോസഫ് 22 ലക്ഷം രൂപ പാസാക്കി ഡി.ഡി അസൈനാരുടെ പേരില്‍ നല്‍കി. തൃക്കാക്കര ബ്രാഞ്ചിലെ അസൈനാരുടെ അക്കൗണ്ട് വഴി ഡി.ഡി മാറുകയും ചെയ്തു. ഇതില്‍ 13 ലക്ഷം മാനുവല്‍ ജോസഫ് കൈക്കലാക്കുകയും ഒമ്പതുലക്ഷം അസൈനാര്‍ക്ക് നല്‍കുകയുമായിരുന്നു ചെയ്തത്. മാസംതോറും ബാങ്കിലേക്ക് തുക അടക്കാനായി മാനുവല്‍ ജോസഫ് നല്‍കിയത് തന്‍െറ പേരിലുള്ള എസ്.ബി അക്കൗണ്ട് നമ്പര്‍ ആണ്. മാസംതോറും 11,000 രൂപ രണ്ടുവര്‍ഷത്തോളം അസൈനാര്‍ അടക്കുകയും ചെയ്തു. ഇതിനിടെ, നാല് ലക്ഷത്തോളം രൂപ ഓവര്‍ ഡ്രാഫ്റ്റായി ഈ സ്ഥലത്തിന്‍െറ പേരില്‍ മാനുവല്‍ ജോസഫ് വീണ്ടും കൈപ്പറ്റിയിരുന്നു. ആകെ 30 ലക്ഷത്തോളം രൂപ അടക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. രണ്ട് മാസം മുമ്പ് ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തിനടപടികളുമായി വീട്ടിലത്തെിയപ്പോഴാണ് ലോണുമായി ബന്ധപ്പെട്ട വഞ്ചന പുറത്തറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മാനുവല്‍ ജോസഫ് വേറെ പലരെയും ഇത്തരത്തില്‍ വഞ്ചിച്ചിട്ടുണ്ടെന്ന് മനസ്സിലായത്. ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ട്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും മാനുവല്‍ ജോസഫ് എവിടെയെന്നത് സംബന്ധിച്ച് വിവരമില്ളെന്നാണ് അറിഞ്ഞത്. കഴിഞ്ഞദിവസം ജപ്തിനടപടികളുമായി ബാങ്ക് ഉദ്യോഗസ്ഥരും കോടതിയില്‍നിന്ന് കമീഷന്‍ വക്കീലുമടക്കമുള്ളവരും എത്തിയിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ തട്ടിപ്പിനിരയായ കുടുംബത്തിന്‍െറ ദയനീയത ബോധ്യപ്പെടുത്തിയാണ് ജപ്തിയില്‍നിന്ന് തല്‍ക്കാലം പിന്തിരിപ്പിച്ചത്. ആക്ഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ ചര്‍ച്ച നടത്തി സമയം നീട്ടിനല്‍കാനുള്ള കത്ത് കോടതി കമീഷനായി എത്തിയ വക്കീലിന് നല്‍കിയിട്ടുണ്ട്. ജപ്തിനടപടി വാതില്‍ക്കലത്തെിനില്‍ക്കുമ്പോള്‍ ഭീമമായ തുക എങ്ങനെ തിരിച്ചടക്കുമെന്ന ആശങ്കയിലാണ് കടക്കെണിയിലായ കുടുംബം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.