മഴയും കാറ്റും: മുളവൂര്‍ മേഖലയില്‍ വ്യാപക നാശം: ഫാമില്‍ വെള്ളം കയറി; 4500 കോഴി ചത്തു

മൂവാറ്റുപുഴ: കനത്ത മഴയും കാറ്റും ഇടിമിന്നലുംമൂലം മുളവൂര്‍ മേഖലയില്‍ വ്യാപക നാശം. കനത്ത മഴയില്‍ കനാലില്‍നിന്ന് കോഴിഫാമിലേക്ക് വെള്ളം കയറി 4500 കോഴി ചത്തു. ഞായറാഴ്ച വൈകുന്നേരം പെയ്ത മഴയിലാണ് മേഖലയില്‍ നാശനഷ്ടമുണ്ടായത്. മുളവൂര്‍ പള്ളിപ്പടിക്ക് സമീപം സ്ഥിതിചെയ്യുന്ന മരങ്ങാട്ട് മജീദിന്‍െറ കോഴിഫാമിലേക്ക് കനാലില്‍ നിന്ന് വെള്ളം കയറുക യായിരുന്നു. 15 ദിവസം പ്രായമുള്ള കോഴികളെ രണ്ട് ഫാമുകളിലായാണ് വളര്‍ത്തിയിരുന്നത്. അപ്രതീക്ഷിതമായി കനാല്‍ നിറഞ്ഞ് വെള്ളം കോഴിഫാമിലേക്ക് കയറിയതോടെ കോഴികള്‍ ചത്തുവീണു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉടമ സംഭവം അറിയുന്നത്. കാറ്റില്‍ വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു. റബര്‍, വാഴ, തെങ്ങ്, ജാതി കൃഷികളാണ് നശിച്ചത്. പെരിയാര്‍വാലി കനാല്‍ നിറഞ്ഞൊഴുകി സമീപത്തെ പാടശേഖരങ്ങളിലെ നെല്‍കൃഷി നശിച്ചു.മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലില്‍ നിരവധി വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കത്തിനശിച്ചു. മറ്റത്തില്‍ ഖാദര്‍, ഈസ്റ്റ് വാഴപ്പിള്ളി തട്ടാറുകുന്നേല്‍ ബേബി എന്നിവരുടെ വീടുകളിലെ മതിലുകള്‍ മഴയില്‍ തകര്‍ന്നു. മുളവൂര്‍ ഇലാഹിയ എന്‍ജിനീയറിങ് കോളജിന്‍െറ ചുറ്റുമതിലും മഴയില്‍ തകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.