ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കുളമ്പുരോഗം നിയന്ത്രിക്കാനായി അധികൃതര്‍ നടപടി ഊര്‍ജിതമാക്കി. ഇതിന്‍െറ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ക്ഷീരകര്‍ഷകരുടെയും അടിയന്തര യോഗം ബുധനാഴ്ച രാവിലെ 11ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ‘മാധ്യമം’ വാര്‍ത്തയത്തെുടര്‍ന്നാണ് നടപടിയുമായി രംഗത്തത്തെിയത്. കുളമ്പുരോഗം പഞ്ചായത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തിലും മതിയായ നടപടിയെടുത്തിരുന്നില്ല. ക്ഷീരകര്‍ഷകര്‍ ഏറെയുള്ള കീഴ്മാട് പഞ്ചായത്തില്‍ രോഗം പടരുന്നത് കര്‍ഷകരെ ഭീതിയിലാക്കിയിട്ടുണ്ട്. എടയപ്പുറം, കീഴ്മാട്, കുട്ടമശേരി, കുന്നശേരിപള്ളം എന്നിവിടങ്ങളിലെ പശുക്കളിലും കിടാക്കളിലുമാണ് കുളമ്പുരോഗം കണ്ടത്തെിയത്. കുട്ടമശേരിയിലാണ് കൂടുതലായി രോഗം കണ്ടത്തെിയത്. ഇവിടെ രോഗം മൂലം പശുക്കളും കിടാക്കളും ചത്തതായി പറയുന്നു. കുട്ടമശേരി സ്വദേശി കുഞ്ഞുമുഹമ്മദ്, കുന്നശേരിപള്ളത്ത് മണി എന്നിവരുടെ പശുക്കള്‍ രോഗം ബാധിച്ച് ചത്തിരുന്നു. കുട്ടമശേരി സ്വദേശികളായ രവി, റസീന, കുമാരന്‍, വിജയന്‍, നൗഷാദ് എന്നിവരുടെ നാല്‍ക്കാലികള്‍ക്ക് അസുഖം പിടിപെട്ടിരുന്നു. ചികിത്സക്കായി വലിയ തുക കര്‍ഷകര്‍ക്ക് ചെലവാകു ന്നുമുണ്ട്. കീഴ്മാട് മൃഗാശുപത്രിയില്‍ വേണ്ടത്ര മരുന്നോ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലാണ്. രോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ചും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും തീരുമാനമെടുക്കാനാണ് ബുധനാഴ്ച അടിയന്തര യോഗം ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.