കൊച്ചി: ഓണക്കാലത്തെ വിപണിയിടപെടലിന്‍െറ ഭാഗമായി സപൈ്ളകോ സംഘടിപ്പിക്കുന്ന ഓണം മെട്രോ പീപ്ള്‍സ് ബസാറിന്‍െറ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 10ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. രാവിലെ 9.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ചടങ്ങ്. മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഓണക്കിറ്റിന്‍െറ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മാവേലി ഉല്‍പന്നങ്ങളുടെ ആദ്യവില്‍പന മന്ത്രി കെ. ബാബുവും ശബരി ഉല്‍പന്നങ്ങളുടെ ആദ്യവില്‍പനമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും സപൈ്ളകോ ഓണച്ചന്തയോടനുബന്ധിച്ചുള്ള പച്ചക്കറിയുടെ ആദ്യവില്‍പന കൊച്ചി മേയര്‍ ടോണി ചമ്മണിയും നിര്‍വഹിക്കും. ശബരിമാവേലി ഓണസമ്മാനത്തിന്‍െറ ഉദ്ഘാടനം ബെന്നി ബഹനാന്‍ എം.എല്‍.എ നിര്‍വഹിക്കും. കെ.വി. തോമസ് എം.പി ചടങ്ങില്‍ മുഖ്യാതിഥിയാകും. ഓണം ടൗണ്‍ ഫെയറുകള്‍ 10 പ്രധാനനഗരങ്ങളില്‍ ആഗസ്റ്റ് 17 ന് ആരംഭിക്കും. 19 പ്രമുഖ സ്ഥലങ്ങളില്‍ ആഗസ്റ്റ്് 20 മുതല്‍ പ്രത്യേക ഓണച്ചന്തകളും സംഘടിപ്പിക്കും. എല്ലാ നിയമസഭാമണ്ഡലങ്ങളിലും ആഗസ്റ്റ് 23 മുതല്‍ 27 വരെ ഒരു ഓണച്ചന്തയെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. സപൈ്ളകോയുടെ എല്ലാ വില്‍പനശാലകളിലും ആഗസ്റ്റ് 23 മുതല്‍ അഞ്ചുദിവസത്തെ ഓണച്ചന്ത സംഘടിപ്പിക്കും. ആഗസ്റ്റ് 23 ഞായറാഴ്ച സപൈ്ളകോ വില്‍പനശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കും. മാവേലിസ്റ്റോറുകള്‍ ഇല്ലാത്ത 45 പഞ്ചായത്തുകളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ ഓണം മിനിഫെയറുകള്‍ ആഗസ്റ്റ് 23 മുതല്‍ സംഘടിപ്പിക്കും. സപൈ്ളകോ വില്‍പനശാലകളിലൂടെ വാങ്ങുന്ന ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവ് ഓണക്കാലത്തും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.