????????? ???????? ?????????????????? ????? ???????? ????????? ????????? ??????. ????????? ??????????? ???????????????

കാസർകോട് എട്ടുലക്ഷം ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും

കാസർകോട്​: ലോക പരിസ്ഥിതി ദിനാചരണത്തി​​െൻറ ഭാഗമായി ജില്ലയില്‍ കൃഷി-വനം വകുപ്പുകളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്ന് ജൂലൈ 31നകം  8,22,860 ഫലവൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കും. ഇതില്‍ കൃഷി വകുപ്പി​​െൻറ 352860 ഫലവൃക്ഷത്തൈകളും വനം വകുപ്പി​​െൻറ 410000 ഫലവൃക്ഷത്തൈകളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 60,000 ഫലവൃക്ഷത്തൈകളുമാണ് നട്ടുപിടിപ്പിക്കുക. 

വെള്ളിയാഴ്​ച രാവിലെ ഒമ്പതിന് കലക്ടറേറ്റ് വളപ്പില്‍ വൃക്ഷത്തൈനട്ട് പരിസ്ഥിതി ദിനാഘോഷം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ജൂലൈ 31 വരെ കൃഷിവകുപ്പി​​െൻറ ആഭിമുഖ്യത്തിലും ജൂലൈ ഏഴുവരെ സാമൂഹിക വനവത്കരണ വിഭാഗത്തി​​െൻറ ആഭിമുഖ്യത്തിലും പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും. ഫലവൃക്ഷത്തൈകള്‍ പൊതുയിടങ്ങളിലാവും നട്ടുപിടിപ്പിക്കുക. കഴിഞ്ഞവര്‍ഷം നട്ട തൈകളുടെ കാര്യത്തില്‍ ക​ൃത്യമായ പരിപാലനം നടക്കാത്തതിനാല്‍, ഇത്തവണ  ഇനം തിരിച്ചുള്ള തോട്ടം വികസിപ്പിച്ചെടുക്കുകയാണ്​ ലക്ഷ്യം. 

Full View
Tags:    
News Summary - environmet day kasarkod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.