Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
കാഞ്ഞങ്ങാട്: സ്വിഫ്റ്റ് കാറിൽ കടത്തിയ എം.ഡി.എം.എയുമായി പാണത്തൂർ സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു. പാണത്തൂർ പരിയാരത്തെ പി.എ. റമീസ് (27), പാണത്തൂർ പള്ളിക്കാലിലെ എ. ആശിഖ് (29) എന്നിവരാണ് അറസ്റ്റിലായത്.
കുറ്റിക്കോൽ കാഞ്ഞനടുക്കത്തുനിന്ന് ബേഡകം ഇൻസ്പെക്ടർ ടി. ദാമോദരന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വൈകീട്ടാണ് പിടികൂടിയത്. 34 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കുറ്റിക്കോൽ ഭാഗത്തുനിന്ന് ബന്തടുക്ക ഭാഗത്തേക്ക് വരുകയായിരുന്നു കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.