അപകടത്തിൽപ്പെട്ട പിക് അപ്
Posted On
date_range Updated On
date_range മടിക്കൈയിൽ പിക് അപ് മരക്കുറ്റിയിലിടിച്ചു; മൂന്നുപേർക്ക് പരിക്ക്
കാഞ്ഞങ്ങാട്: മടിക്കൈയിൽ കാവിലെ ഉത്സവ സ്ഥലത്തേക്ക് പല ചരക്ക് ലോഡുമായി വന്ന പിക് അപ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. ഒരാൾക്ക് ഗുരുതര പരിക്കുണ്ട്. ബുധനാഴ്ച വൈകീട്ട് പേരിയ കാവിലേക്ക് സാധനങ്ങൾ കൊണ്ട് പോകുന്നതിനിടെയാണ് അപകടം.
പകുതിമുറിച്ച് റോഡരികിലേക്ക് തൂങ്ങിനിന്ന കുറുക്കൂട്ടി മരത്തിന്‍റെ ഭാഗത്ത് ഇടിച്ച് മതിലിൽ തട്ടിയ നിലയിലാണ് നിന്നത്. വാഹനത്തിന്‍റെ ക്യാമ്പിൻ തെറിച്ചുപോയി. ബേളൂർ പേരിയയിലെ നാരായണന് (65)ഗുരുതരമായി പരിക്കേറ്റു. ക്ഷേത്ര ഭാരവാഹിയാണ്. ഡ്രൈവർ പനങ്ങാട്ടെ ശ്രീഹരി (40) ക്കും മറ്റൊരാൾക്കും പരിക്കുണ്ട്. മൂന്നുപേരെയും കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.