സംസ്​ഥാന സബ്​ജൂനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്പ്​ ഇന്ന്​ തുടങ്ങും

കാഞ്ഞങ്ങാട്: സംസ്ഥാന സബ്ജൂനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്പ് ഡിസംബർ എട്ട്, ഒമ്പത് ശനി, ഞായർ ദിവസങ്ങളിൽ കാഞ്ഞങ്ങാ ട് അലാമിപ്പള്ളി ബസ്സ്റ്റാൻഡിനുള്ളിൽവെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്യും. നഗരസഭ ചെയർമാൻ വി.വി. രമേശൻ അധ്യക്ഷതവഹിക്കും. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടികൾ ജനുവരി അവസാനവാരത്തിൽ സിക്കിമിൽ നടക്കുന്ന നാഷനൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനംചെയ്ത് മത്സരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 14 ജില്ലകളിൽനിന്നായി 400ലധികം കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കും. സംഘാടകസമിതി വർക്കിങ് ചെയർമാൻ അഡ്വ. ജി. യഥുനാഥൻ, എം. ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT