കാഞ്ഞങ്ങാട്: പ്രളയത്തിനുശേഷം ഭൗമ, പരിസ്ഥിതി ആഘാതപഠനം നടത്താതെ നല്‍കിയ ഖനനാനുമതികൾ റദ്ദ് ചെയ്യണമെന്ന് കാസർകോട് ആവശ്യപ്പെട്ടു. പ്രളയാനന്തര കേരള പുനർനിർമിതിയെ സംബന്ധിച്ച രൂപരേഖ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ പി.പി.കെ. പൊതുവാൾ അധ്യക്ഷത വഹിച്ചു. പ്രഫ. എം. ഗോപാലൻ വിഷയം അവതരിപ്പിച്ചു. അഡ്വ.ടി.വി. രാജേന്ദ്രൻ, പി. കൃഷ്ണൻ, പി.വി. സുധീർ കുമാർ, സണ്ണി പൈക്കട, അഡ്വ. ഇ.വി. കൃഷ്ണൻ, പി.പി.കെ. പൊതുവാൾ, പ്രഫ. എം. ഗോപാലൻ മാസ്റ്റർ എന്നിവരെ, ചർച്ചകളും നിർദേശങ്ങളും ക്രോഡീകരിച്ച് നയരൂപരേഖയാക്കി സർക്കാറിലേക്ക് സമർപ്പിക്കുന്നതിന് ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.