ടൂറിസ്​റ്റ്​ ഹോമിൽനിന്ന് പ്രവാസിയെ ഇറക്കിവിട്ടതിൽ പ്രതിഷേധം

നീലേശ്വരം: കുവൈത്തിൽ നിന്നെത്തി നീലേശ്വരത്തെ ടൂറിസ്റ്റ് ഹോമിൽ താമസിക്കാനെത്തിയ പ്രവാസിയെ ഇറക്കിവിട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായി. വീട്ടിൽ ക്വാറൻറീൻ സൗകര്യമില്ലാത്തതിനാൽ ടൂറിസ്റ്റ് ഹോമിലെ മുറി ബുക്ക് ചെയ്ത കടിഞ്ഞിമൂല കൊട്ടറ കോളനിയിലെ പി. അനീഷിനെയാണ് രാത്രിയിൽ ഇറക്കിവിട്ടത്. അനീഷ് നീലേശ്വരം പൊലീസിൽ പരാതി നൽകി. കുവൈത്തിൽ നിന്നെത്തിയ അനീഷ് ജൂൺ 16ന് രാത്രി പത്തിനാണ് നീലേശ്വരം മേൽപാലത്തിന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ എത്തിയത്. വീട്ടിൽ ക്വാറൻറീൻ സൗകര്യമില്ലാത്തതിനാൽ അനീഷ് മുറി മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. താക്കോൽ വാങ്ങി മുറിയിലെത്തി സാധനങ്ങൾ ഒരുക്കി െവച്ചു. ഈ സമയം നാലുപേർ മുറിയിലെത്തി നഗരസഭ ജീവനക്കാരാണെന്ന് പരിചയപ്പെടുത്തി. ഇവർ പ്രവാസിയെ മുറിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും ഭീഷണപ്പെടുത്തി. തുടർന്ന് ടൂറിസ്റ്റ് ഹോം അധികൃതർ പ്രവാസിയെ മുറിയിൽ നിന്ന് ഇറക്കിവിട്ടു. പിന്നീട് അനീഷ് സംഭവം നീലേശ്വരം പൊലീസിൽ അറിയിച്ചു. എസ്.ഐ എത്തി മുറികൊടുക്കാൻ ആവശ്യപ്പെെട്ടങ്കിലും വഴങ്ങിയില്ല. തുടർന്ന് രാത്രി രണ്ടിന് ചെറുവത്തൂർ ലോഡ്ജിലേക്ക് പോകാൻ പൊലീസ് ആവശ്യപ്പെട്ടു. ഈ നിർദേശം പ്രവാസി തള്ളി. തുടർന്ന് വിമാനത്താവളത്തിൽ കൂട്ടാൻ വന്ന ടാക്സി ഡ്രൈവറെ വിളിച്ചുവരുത്തി ഇദ്ദേഹം നീലേശ്വരം ബസ്സ്റ്റാൻഡിൽ കാറിൽ പുലരുംവരെ ഇരുന്നു. ഇപ്പോൾ അമ്മയെയും ഭാര്യയെയും മറ്റൊരു വീട്ടിലാക്കി കുടുംബ വീട്ടിൽ ക്വാറൻറീനിൽ കഴിയുകയാണ്. ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാണ് അനീഷിൻെറ പരാതിയിലെ ആവശ്യം. കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് നീലേശ്വരം നഗരസഭ ഓഫിസിന് മുന്നിൽ പ്രവാസി കോൺഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി ധർണ നടത്തി. ജില്ല പ്രസിഡൻറ് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു. കെ. രാജീവൻ അധ്യക്ഷത വഹിച്ചു. ഗംഗാധരൻ, ശശി, വാസു, സൂരജ്, എം. ബാബു, ഒ.വി. പ്രദീപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT