മെട്രോ മുഹമ്മദ് ഹാജിയെ അനുസ്​മരിച്ചു

കാഞ്ഞങ്ങാട്: അതിഞ്ഞാൽ മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തിൽ മെട്രോ മുഹമ്മദ് ഹാജി അനുസ്മരണവും പ്രാർഥനസദസ്സും സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡൻറ് തെരുവത്ത് മൂസ ഹാജി അധ്യക്ഷത വഹിച്ചു. പ്രാർഥന സദസ്സിന് കോട്ടിക്കുളം ജമാഅത്ത് ഖത്തീബ് അബ്ദുൽ അസീസ് അഷറഫി നേതൃത്വം നൽകി. സംയുക്ത മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, വൈസ് പ്രസിഡൻറുമാരായ എ. ഹമീദ് ഹാജി, വൺ ഫോർ അബ്ദുറഹ്മാൻ, മുബാറക്ക് ഹസൈനാർ ഹാജി, സി. മുഹമ്മദ് കുഞ്ഞി, അതിഞ്ഞാൽ ഖതീബ് മുജീബ് റഹ്മാൻ ദാരിമി, ടി. മുഹമ്മദ് അസ്‌ലം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.എം. ഫാറുഖ് ഹാജി സ്വാഗതവും വി.കെ. അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT