കളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തെ തീരദേശ ആശുപത്രിയായി ഉയർത്തണം

കാസർകോട്: കളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തെ തീരദേശ ആശുപത്രിയായി ഉയർത്തണമെന്ന് ഐ.എൻ.എൽ ചെമ്പിരിക്ക ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ ഒരു മെഡിക്കൽ ഓഫിസർ മാത്രമാണുള്ളത്. കിടത്തി ചികിത്സിക്കാനുള്ള സൗകര്യമില്ലാത്തതും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും ലാബ് സൗകര്യമില്ലാത്തതും ദുരിതമാകുകയാണ്. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി ശൈലജ, ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ, ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ, ജില്ല കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ, സ്പെഷൽ ഓഫിസർ എന്നിവർക്ക് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.