പോസ്​റ്റ് ​ഒാഫിസ്​ ധർണ

ചെറുവത്തൂർ: എ.ഐ.ടി.യു.സി അവകാശ സംരക്ഷണ സമരത്തിൻെറ ഭാഗമായി തുരുത്തി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുരുത്തി പോസ്റ്റ് ഒാഫിസിനു മുന്നിൽ ധർണ നടത്തി. തൊഴിലും വേതനവും ആരോഗ്യവും സംരക്ഷിക്കുക, പെട്രോൾ-ഡീസൽ വില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സി.പി.ഐ ചെറുവത്തൂർ ലോക്കൽ സെക്രട്ടറി വി.വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പി. സുതൻ അധ്യക്ഷത വഹിച്ചു. എം. ഗണേശൻ, ടി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി. വിജയൻ സ്വാഗതം പറഞ്ഞു. cheruvathur madakarayil AITUC PRATHISHEDHAM udghadanam VV GANGADHARAN 02.jpg തുരുത്തി പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന എ.ഐ.ടി.യു.സി പ്രതിഷേധം സി.പി.ഐ ചെറുവത്തൂർ ലോക്കൽ സെക്രട്ടറി വി.വി. ഗംഗാധരൻ ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.