ആറാട്ടുകടവിൽ നെൽകൃഷി തുടങ്ങി

ഉദുമ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആറാട്ടുകടവ് സി.പി.എം സെക്കൻഡ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷി തുടങ്ങി. സ്ത്രീകളടക്കം നിരവധിപേർ കൃഷിയിറക്കാൻ വയലിലിറങ്ങി. ആറാട്ടുകടവിലെ രണ്ടേക്കർ വയലിൽ ഉദുമ ഏരിയ കമ്മിറ്റി അംഗം മധു മുദിയക്കാൽ ഉദ്‌ഘാടനം ചെയ്തു. കൃഷി നടത്തിപ്പ് കൺവീനർ എ. രാജീവൻ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ശശി കട്ടയിൽ, പാലക്കുന്ന് ലോക്കൽ സെക്രട്ടറി വി.ആർ. ഗംഗാധരൻ, ലോക്കൽ കമ്മിറ്റി അംഗം എ. ബാലകൃഷ്ണൻ, ഗോപാലൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു. chr__IMG-20200617-WA0239.jpg ആറാട്ടുകടവിൽ നടത്തുന്ന നെൽകൃഷി സി.പി.എം ഉദുമ ഏരിയ കമ്മിറ്റി അംഗം മധു മുദിയക്കാൽ ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.