ചെറിയാക്കരയിൽ പഠന വീടുകൾ സ്ഥാപിച്ചു

ചെറുവത്തൂർ: സുമനസ്സുകളുടെ പിന്തുണയിൽ ചെറിയാക്കര ഗ്രാമത്തിൽ മൂന്നിടങ്ങളിൽ പഠന വീടുകൾ സ്ഥാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ, വിക്ടേഴ്സ് ചാനലിലൂടെയുള്ള ഓൺലൈൻ പഠനം പ്രദേശത്തെ ഒന്നുമുതൽ 12ാം ക്ലാസുവരെയുള്ള കുട്ടികൾക്ക്‌ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചെറിയാക്കര ഗവ. എൽ.പി സ്കൂളിൻെറ നേതൃത്വത്തിൽ പഠന വീടുകൾ സ്ഥാപിച്ചത്. ഓരോ പഠന വീട് കേന്ദ്രീകരിച്ചും ജാഗ്രത സമിതികളും രൂപവത്കരിച്ചു. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന വിനോദും ബംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ഹരീഷും സുഹൃത്തുക്കളും ചേർന്നാണ് ടി.വികൾ സ്പോൺസർ ചെയ്തത്. എം. രാജഗോപാലൻ എം.എൽ.എ ടി.വികൾ പ്രാദേശിക ജാഗ്രത സമിതി കൺവീനർമാർക്ക് കൈമാറി. ഹെഡ്മിസ്ട്രസ് വി.എം. പുഷ്പവല്ലി, പി.ടി.എ പ്രസിഡൻറ് കെ. വിനോദ്, വികസന സമിതി ചെയർമാൻ പി. ഗോപാലൻ, വാർഡ് മെംബർ പി. ഇന്ദിര എന്നിവർ സംസാരിച്ചു. chr__IMG-20200618-WA0008.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.