ടെലിവിഷൻ നൽകി

കാഞ്ഞങ്ങാട്: ഓൺലൈൻ പഠനത്തിന് വിദ്യാർഥികൾക്ക് കോട്ടച്ചേരി സർവിസ് സഹകരണ ബാങ്ക്. കാഞ്ഞങ്ങാട് നഗരസഭയിൽ എ.സി നഗർ കോളനിയിലെ ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള 16 കുട്ടികൾ പഠിക്കുന്ന ഏകാധ്യാപക വിദ്യാലയത്തിനാണ് ഇവ നൽകിയത്. സ്കൂളിൽ നടന്ന പരിപാടിയിൽ ബാങ്ക് വൈസ് പ്രസിഡൻറ് പി. പത്മനാഭൻ, സെക്രട്ടറി പി. വനജാക്ഷി എന്നിവരിൽ നിന്ന് അധ്യാപിക കെ. ശ്രീന ടെലിവിഷൻ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് അജിത് കുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ ബല്ല ബാബു, ബി. കൃഷ്ണൻ, എസ്.ടി പ്രമോട്ടർ എം. ലീല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.