രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് കാഞ്ഞങ്ങാട്: കല്യോട്ട് സി.പി.എം പ്രവര്‍ത്തകനെ സ്‌കൂട്ടർ തടഞ്ഞ് മര്‍ദിച്ചു. റബര്‍ ടാപ്പിങ് തൊഴിലാളി തായന്നൂര്‍ കോളിയാറിലെ മുല്ലൂര്‍ വീട്ടില്‍ ബെന്നിയാണ്(52) ആക്രമണത്തിനിരയായത്. ജോലിക്കുശേഷം ബെന്നി കല്യോട്ടെ വത്സൻെറ കടയില്‍ സഹായത്തിന് പോകാറുണ്ട്. കഴിഞ്ഞദിവസം രാത്രി കടയടച്ച് സ്‌കൂട്ടറില്‍ താമസസ്ഥലത്തേക്ക് പോകുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വീരപ്പന്‍ മണി, അനീഷ് എന്നിവര്‍ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ബെന്നിയെ പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെന്നിയുടെ പരാതിയില്‍ മണിക്കും അനീഷിനുമെതിരെ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ബെന്നി, വത്സൻെറ കടയില്‍ ജോലിക്ക് നില്‍ക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. ബെന്നിയെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് പെരിയ, കല്യോട്ട് പ്രദേശങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതികള്‍ ഒളിവിലാണെന്നും ഇവരെ പിടികൂടാന്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദീപു കൃഷ്ണന് ഇൻറർനെറ്റ് കാളിലൂടെയുള്ള വധഭീഷണി സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.