വായന പക്ഷാചരണം: സാക്ഷരത മിഷ​ൻ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍

കാസർകോട്: വായന പക്ഷാചരണത്തിൻെറ ഭാഗമായി സാക്ഷരത മിഷൻെറ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച പിലിക്കോട് തുടര്‍വിദ്യാ കേന്ദ്രത്തില്‍ നടക്കും. ജില്ലയിലെ 60 തുടര്‍വിദ്യാകേന്ദ്രങ്ങള്‍ വഴി പഠനം നടത്തുന്ന പഠിതാക്കള്‍ക്കായി പുസ്തകാസ്വാദനക്കുറിപ്പുകള്‍ തയാറാക്കുന്നതിനുള്ള മത്സരം വികസന കേന്ദ്രങ്ങളിലും വിദ്യാകേന്ദ്രങ്ങളിലും നടക്കും. മലയാളത്തിലും കന്നഡയിലും കുറിപ്പുകള്‍ തയാറാക്കാം. വായന പക്ഷാചരണത്തിൻെറ ഭാഗമായി പഠിതാക്കള്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചു നൽകും. വിജയികള്‍ക്ക് പ്രാദേശിക തലത്തിലും ജില്ലതലത്തിലും സമ്മാനങ്ങള്‍ നല്‍കും. വായന പക്ഷാചരണം: ജില്ലതല ഉദ്ഘാടനം ഇന്ന് കൊടക്കാട്ട് കാസർേകാട്: ജില്ല ലൈബ്രറി കൗണ്‍സിലിൻെറ ആഭിമുഖ്യത്തില്‍ ജൂണ്‍ 19ന് ആരംഭിച്ച് ജൂലൈ ഏഴുവരെ വായന പക്ഷാചരണം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കും. ജില്ലതല ഉദ്ഘാടനം രാവിലെ 10.30ന് കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയത്തില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ നിര്‍വഹിക്കും. ജില്ല പ്രസിഡൻറ് കെ.വി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. പ്രഫ. കെ.പി. ജയരാജന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മെംബര്‍ പി.വി.കെ. പനയാല്‍ വായനാപക്ഷ സന്ദേശം നല്‍കും. വായനയും സമൂഹവും എന്ന വിഷയത്തില്‍ സി.എം. വിനയചന്ദ്രന്‍ പ്രഭാഷണം നടത്തും. ഓണ്‍ലൈന്‍ മത്സര വിജയികള്‍ക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. നാരായണന്‍ സമ്മാനദാനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.