കലക്ടറേറ്റ് ധർണ നാളെ

കാസർകോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കലക്‌ടറേറ്റ് പടിക്കൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച രാവിലെ 10.30ന് ധർണ നടത്തും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ഓൺലൈൻ പഠനം മുഴുവൻ കുട്ടികൾക്കും (എല്ലാ മീഡിയത്തിലും ഭാഷാ വിഷയങ്ങളിലും) ലഭ്യമാക്കുക, അധ്യാപക-വിദ്യാർഥി അനുപാതം നിലവിലുള്ള രീതി (1:30, 1:35) നിലനിർത്തുക, പാഠപുസ്തകങ്ങൾ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പ്രതിനിധികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരത്തിൽ പങ്കെടുക്കണമെന്ന് സമിതി ചെയർമാൻ കെ.വി. വിജയൻ, കൺവീനർ ജിജി തോമസ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT