ഇന്ധന വിലവർധനക്കെതിരെ ധർണ നടത്തി

കുമ്പള: ദിനേന പെട്രോൾ -ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ലോക് താന്ത്രിക് ജനതാദൾ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. കോർപറേറ്റുകളെ സഹായിക്കാൻ മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യോഗം ആരോപിച്ചു. ആഗോള തലത്തിൽ ക്രൂഡോയിൽ വിലയിലുണ്ടായ ഇടിവിന് ആനുപാതികമായി ഇന്ധന വില കുറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എൽ.ജെ.ഡി ജില്ല വൈസ് പ്രസിഡൻറ് സിദ്ദീഖ് അലി മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ഡോ. ദാമു, റാഷിദ് മൊഗ്രാൽ, മുഹമ്മദ് മൈമൂൺ നഗർ, എം.എ. ഹംസ, ദാമോദര ആരിക്കാടി, ബി.എൽ. മുഹമ്മദലി, മുഹമ്മദ് ഹാഷിർ, വാലിയൻ ഡിസൂസ എന്നിവർ സംസാരിച്ചു. അഹമ്മദലി കുമ്പള സ്വാഗതവും ഇബ്രാഹിം കൊപ്പളം നന്ദിയും പറഞ്ഞു. കാസർകോട്: ഇന്ധന വില തുടർച്ചയായി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോൺെഫഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സിൻെറ നേതൃത്വത്തിൽ കേന്ദ്ര ജീവനക്കാർ പ്രതിഷേധദിനം ആചരിച്ചു. ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ കോൺെഫഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. രാജേഷ്, സുനിൽ ലാൽ, ബാബുരാജ്, കെ.വി. വിൻസൻറ് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. lokthanthrik : ലോക് താന്ത്രിക് ജനതാദൾ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ജില്ല വൈസ് പ്രസിഡൻറ് സിദ്ദീഖ് അലി മൊഗ്രാൽ ഉദ്ഘാടനം ചെയ്യുന്നു CT Ahammadali പ്രവാസികളോടുള്ള സർക്കാർ സമീപനത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി നടത്തുന്ന ഉപവാസ സമരത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി സംസാരിക്കുന്നു motor thozhilali ജില്ല മോേട്ടാർ തൊഴിലാളി ഫെഡറേഷൻ ഹെഡ്പോസ്റ്റ് ഒാഫിസ് പരിസരത്ത് നടത്തിയ ധർണ െഎ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.