ചെറുവത്തൂർ: പൊതുവിദ്യാലയങ്ങളിലെ ഒന്നാംതരത്തിൽ ചേർന്ന വിദ്യാർഥികൾക്ക് വിക്ടേഴ്സ് ചാനൽ മുഖേനയുള്ള ഓൺലൈൻ ക്ലാസുകൾ ഹിറ്റായപ്പോൾ മികവിൻെറ കടിഞ്ഞാണേന്തി ബി.ആർ.സി പരിശീലകൻ. ചെറുവത്തൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ തയാറാക്കുന്ന ഒന്നാം തരത്തിലേക്കുള്ള ഓൺലൈൻ ക്ലാസുകൾ അണിയിച്ചൊരുക്കി അനൂപ്കുമാർ കല്ലത്താണ് ശ്രദ്ധേയനാകുന്നത്. വിക്ടേഴ്സ് ചാനലിൽ സമഗ്രശിക്ഷ കേരളയാണ് ഓൺലൈൻ പഠനവിഭവങ്ങൾ ഒന്നുമുതൽ പന്ത്രണ്ട് ക്ലാസ് വരെയുള്ളവർക്ക് തയാറാക്കുന്നത്. ചെറുവത്തൂർ ബി.ആർ.സിയെയാണ് ഒന്നാംതരത്തിലേക്കുള്ള മുഴുവൻ ക്ലാസുകളും ഒരുക്കാനുള്ള ദൗത്യം ഏൽപിച്ചിരിക്കുന്നത്. ഇതിൻെറ ചുക്കാൻ പിടിക്കുന്നത് അനൂപ് കുമാർ കല്ലത്താണ്. ഹോസ്ദുർഗ് ബി.പി.ഒ പി.വി. ഉണ്ണിരാജനും അണിയറയിൽ ഒപ്പമുണ്ട്. അനൂപ് കുമാർ നേരത്തെ ചിറ്റാരിക്കാൽ ബി.ആർ.സിയിൽ ട്രെയിനറായിരുന്നപ്പോൾ ഇദ്ദേഹം സംവിധായകനായി തയാറാക്കിയ 'നിധി' എന്ന ഡോക്യുമൻെററി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിരുന്നു. എട്ടുവർഷമായി ബി.ആർ.സി പരിശീലകനായി പ്രവർത്തിക്കുകയും രണ്ടാംതരം സംസ്ഥാനതല കോർ എസ്.ആർ.ജി, ചോദ്യപേപ്പർ നിർമാണം, വേനൽപ്പച്ച പരിസ്ഥിതി പുസ്തക നിർമാണം എന്നിവയുടെ അണിയറ ശിൽപിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കാവിലാണ് താമസം. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളിലാണ് ഒന്നാംക്ലാസ് പഠന വിഡിയോയുടെ ഷൂട്ടിങ് നടക്കുന്നത്. പടം chr saishetha ചന്തേരയിൽ ഒന്നാംതരം ഓൺലൈൻ ക്ലാസിനെത്തിയ സായി ശ്വേതക്ക് അനൂപ് കല്ലത്ത് നിർദേശം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.