പ്രവാസി സമൂഹത്തോട് അവഗണന: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉപവാസിച്ചു

കാസർകോട്: പ്രവാസി സമൂഹത്തോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്കെതിരേ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി 12 മണിക്കൂര്‍ ഉപവാസിച്ചു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി ആസ്ഥാനത്തുനിന്നും വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ, മുൻ മന്ത്രി സി.ടി. അഹമ്മദ് അലി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, അഡ്വ. സി.കെ. ശ്രീധരൻ, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല, കെ. നീലകണ്ഠൻ, യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ, പി.എ. അഷ്‌റഫലി, കെ.വി. ഗംഗാധരൻ, മീനാക്ഷി ബാലകൃഷ്ണൻ, ഹരീഷ് ബി. നമ്പ്യാർ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ബാലകൃഷ്ണൻ പെരിയ, പി.ജി. ദേവ്, പി.കെ. ഫൈസൽ, കെ.കെ. രാജേന്ദ്രൻ, വിനോദ് കുമാർ പള്ളയിൽ വീട്, പി.വി. സുരേഷ്, സി.വി. ജെയിംസ്, എം.സി. പ്രഭാകരൻ, കരുൺ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാർ, സുന്ദര ആരിക്കാടി, കെ.വി. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. CT ahammadali രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നടത്തിയ12 മണിക്കൂര്‍ ഉപവാസ സമരത്തിൽ മുൻ മന്ത്രി സി.ടി. അഹമ്മദലി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.