വ്യാപാരി വ്യവസായി കോൺഗ്രസ്​ ധർണ

കാസർകോട്: കാലഹരണപ്പെട്ട വാറ്റിൻെറ പേരിൽ കേരളത്തിലെ വ്യാപാരികളെയും വ്യവസായികളെയും സർക്കാർ പീഡിപ്പിക്കുന്നതിൻെറ ഭാഗമായി വ്യാപാരി വ്യവസായി കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം യൂത്ത് കോൺഗ്രസ് പാർലമൻെറ് മണ്ഡലം മുൻ പ്രസിഡൻറ് സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.വി.ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. ഖാലിദ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല ഉപാധ്യക്ഷൻ മനാഫ് നുള്ളിപ്പാടി, ജമീല അഹ്മദ്, ഹനീഫ് ചേരങ്കൈ, എം. പുരുഷോത്തമൻ നായർ, അഷ്‌റഫ്‌ സിലോൺ, ലക്ഷ്മണൻ, മിഥിലാജ് മുഹമ്മദ്‌ മായിപ്പാടി എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി കെ.ടി. സുഭാഷ് നാരായണൻ സ്വാഗതവും ജില്ല ജോയിൻറ് സെക്രട്ടറി എൻ.എ. അബ്ദുൽ നാസർ നന്ദിയും പറഞ്ഞു. പടം ksd vyapari വ്യാപാരി വ്യവസായി കോൺഗ്രസ് പ്രതിഷേധ ധർണ യൂത്ത് കോൺഗ്രസ് പാർലമൻെറ് മണ്ഡലം മുൻ പ്രസിഡൻറ് സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.