പടന്ന: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ 150 ഓളം കോഴികൾ ചത്തു. കഴിഞ്ഞദിവസം രാത്രി പിലിക്കോട് മങ്കടവത്ത് കൊവ്വലിൽ പ്രവർത്തിക്കുന്ന നദാസ് കേരള ചിക്കൻ ഫാമിലാണ് കോഴികൾ ചത്തത്. ഫാമിൻെറ നെറ്റ് തകർത്താണ് കോഴികളെ ആക്രമിച്ചത്. വിൽപനക്കുള്ള വളർച്ചയെത്തിയ കോഴികളാണ് ആക്രമണത്തിന് ഇരയായത്. പടന്നയിലെ ജി.എസ്. ജഹാംഗീറിൻെറ ഉടമസ്ഥതയിലുള്ളതാണ് ഫാം. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പിലിക്കോട് വയൽ മുതൽ ഉദിനൂർ കിനാത്തിൽവരെ തെരുവു നായ് ശല്യം രൂക്ഷമാണ്. പ്രഭാത സഞ്ചാരത്തിനിറങ്ങുന്ന സ്ത്രീകളടക്കമുള്ളവരും സൊസൈറ്റിയിൽ പാൽ കൊടുക്കുന്നവരും ഭയന്നാണ് പോകുന്നത്. പടം pdn chicken attack പിലിക്കോട് മങ്കടവത്ത് കൊവ്വലിലെ ഫാമിൽ നായ്ക്കളുടെ ആക്രമണത്തിൽ ചത്ത കോഴികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.