തൃക്കരിപ്പൂർ മത്സ്യമാർക്കറ്റ് നവീകരണം തുടങ്ങി

തൃക്കരിപ്പൂർ: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ തൃക്കരിപ്പൂർ മത്സ്യമാർക്കറ്റ് നവീകരണം ആരംഭിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൻെറ തനതുഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരിക്കുന്നത്. ബയോഗ്യാസ് പ്ലാൻറിനോട് ചേർന്ന് നിലവിലുള്ള മേൽക്കൂരയും ഇരിപ്പിടങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ബുധനാഴ്ച ആരംഭിച്ചത്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച കുരുക്കുകൾ മുറുകിയ സാഹചര്യത്തിൽ ലഭ്യമായ സ്ഥലത്താണ് മാർക്കറ്റ് ഒരുക്കുന്നത്. ഇരുനില കെട്ടിടമാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്. ആധുനിക രീതിയിലുള്ള മത്സ്യവിപണനത്തിനും സൂക്ഷിപ്പിനും മുൻ‌തൂക്കം നൽകുന്ന രീതിയിലാണ് കെട്ടിടം നിർമിക്കുക. 2013 ഫെബ്രുവരിയിൽ തീരദേശ വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ മത്സ്യമാര്‍ക്കറ്റ് നവീകരിക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥ സംഘം മാര്‍ക്കറ്റും പരിസരവും സന്ദര്‍ശിച്ചിരുന്നു. രണ്ടര കോടി രൂപ ചെലവിട്ട് നവീകരിക്കാനുള്ള പദ്ധതിയും തയാറാക്കി. നവീകരണത്തിനാവശ്യമായ ഭൂമി സ്വകാര്യ വ്യക്തിയില്‍നിന്നു ലഭ്യമാക്കാനായിരുന്നു പദ്ധതി. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കൽ കീറാമുട്ടിയായതോടെയാണ് തനതുഫണ്ടിൽ നിന്ന് നവീകരണം നടത്താൻ ഭരണസമിതി തീരുമാനിച്ചത്. 2019ൽ നടക്കേണ്ടിയിരുന്ന പദ്ധതി സ്പിൽ ഓവറായാണ് ഇപ്പോൾ ചെയ്യുന്നത്. പടം tkp fish market തൃക്കരിപ്പൂർ മത്സ്യമാർക്കറ്റ് നവീകരണ പ്രവൃത്തി ആരംഭിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.