കാസർകോട്: മാസ്ക് അടക്കമുള്ള മാലിന്യശേഖരം വലിച്ചെറിഞ്ഞത് അമ്മത്തൊട്ടിലിനു സമീപം. ജനറൽ ആശുപത്രിക്കരികിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് ഉപയോഗിച്ച മാസ്ക്, പ്ലാസ്റ്റിക് മാലിന്യം എന്നിവ ചാക്കിലാക്കിയശേഷം വലിച്ചെറിഞ്ഞത്. ഇവിടെ ടെംപോ സ്റ്റാൻഡുണ്ട്. കാൽനട യാത്രക്കാർ പോകുന്ന ഇടം കൂടിയാണ്. ഡെങ്കിയടക്കമുള്ള പകർച്ചവ്യാധി റിപ്പോർട്ട്ചെയ്യുന്ന സാഹചര്യത്തിലാണിത്. മാധ്യമപ്രവർത്തകൻ ഫോട്ടോ എടുത്ത് പോയശേഷം മാലിന്യം നീക്കിയിട്ടുണ്ട്. malinyamഫോട്ടോ: ജനറൽ ആശുപത്രിക്കു സമീപത്തെ അമ്മത്തൊട്ടിലിനു സമീപം വലിച്ചെറിഞ്ഞ മാസ്ക് അടക്കമുള്ള മാലിന്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.