പി.എസ്.സി ഓഫിസിനുമുന്നിൽ യൂത്ത് കോൺഗ്രസ് ധർണ

കാസർകോട്: യുവജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തരത്തിലുള്ള പി.എസ്.സിയുടെ അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ ജില്ല പി.എസ്.സി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ധർണ നടത്തി. പൊലീസ് കോൺസ്റ്റബിൾ കെ.എ.പി ഫോർ ബറ്റാലിയൻ, സ്റ്റാഫ്‌ നഴ്സ്, എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ്, എക്സൈസ്, ഫോറസ്റ്റ് വാച്ചർ, എച്ച്.എസ്.എ ഇംഗ്ലീഷ്-അറബിക്, അസി. സെയിൽസ്‌മാൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള സർക്കാർ സർവിസിൽ നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട്‌ ചെയ്ത് നിയമനം നടത്തുക, ജൂൺ 30ന് അവസാനിക്കുന്ന ലിസ്റ്റിൻെറയും തൊട്ടടുത്ത മാസങ്ങളിൽ കാലാവധി തീരുന്ന ലിസ്റ്റുകളുടെയും കാലാവധി നീട്ടി നൽകുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ്‌ സമരം നടത്തിയത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സമരം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ്‌ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, സെക്രട്ടറി നോയൽ ടോം ജോസ്, ഡി.സി.സി വൈസ് പ്രസിഡൻറ് കെ.കെ. രാജേന്ദ്രൻ, ജില്ല ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, ഇസ്മായിൽ ചിത്താരി, കാർത്തികേയൻ പെരിയ, ഷുഹൈബ് തൃക്കരിപ്പൂർ, പി.വി. സത്യനാഥൻ, ബ്ലോക്ക്‌ പ്രസിഡൻറുമാരായ ഇർഷാദ് മഞ്ചേശ്വരം, മാത്യു ബദിയടുക്ക, സന്തു ടോം ജോസ് തുടങ്ങിയവർ സംസാരിച്ചു. youth con നിയമന നിരോധനത്തിനെതിരെ ജില്ല പി.എസ്.സി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ ധർണ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.