30 ലോഡ് മണൽ പിടിച്ചെടുത്തു

കാസർകോട്: മഴയുടെ മറവിൽ വൻതോതിൽ പുഴയിൽനിന്നും മണലൂറ്റുന്നത് തുടരുന്നതിനിടയിൽ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ മഞ്ചേശ്വരത്ത് നടത്തിയ പരിശോധനയിൽ വൻ മണൽശേഖരം പിടിച്ചെടുത്തു. ഞായറാഴ്ച രാത്രി രഹസ്യമായായിരുന്നു പരിശോധന. മഞ്ചേശ്വരം കൊമ്മങ്കല സോളാർ പാർക്കിനുസമീപം കുറ്റിക്കാടിനിടയിൽ ഒഴിഞ്ഞ പാറപ്രദേശത്തു കൂട്ടിയിട്ട നിലയിലായിരുന്നു 30 ലോഡിലധികം മണൽ. എസ്.ഐമാരായ ബാലചന്ദ്രൻ, വിഷ്ണുപ്രസാദ് എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി. manal vetta മഞ്ചേശ്വരം കൊമ്മങ്കല സോളാർ പാർക്കിനു സമീപത്തുനിന്ന് പിടിച്ചെടുത്ത മണൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.