പരാതിക്കാർക്ക്​ താങ്ങായി കലക്​ടറുടെ ഓണ്‍ലൈന്‍ അദാലത്ത്

മഞ്ചേശ്വരത്ത് ആറ് ഓണ്‍ലൈന്‍ പരാതികളില്‍ അഞ്ചിനും പരിഹാര നിർദേശം കാസർകോട്: ജില്ല കലക്ടറുടെ മഞ്ചേശ്വരം താലൂക്കുതല ഓണ്‍ലൈന്‍ അദാലത്ത് ശ്രദ്ധേയമായി. ലോക്ഡൗണിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫിസുകളില്‍ പൊതുജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിൻെറ നേതൃത്വത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് അപേക്ഷകര്‍ക്ക് ആശ്വാസമായി. മഞ്ചേശ്വരത്ത് ലഭിച്ച ആറ് ഓണ്‍ലൈന്‍ പരാതികളില്‍ അഞ്ചിനും കലക്ടര്‍ തത്സമയം പരിഹാര നിർദേശം നല്‍കി. മിയാപദവില്‍ മൂഢംബയലിലെ ശശികല പൈ നല്‍കിയ പരാതിയില്‍ വൈദ്യുതി ലഭിക്കുന്നതിന് പരിശോധിച്ച് അടിയന്തര നടപടിക്ക് നിർദേശം നല്‍കി. ഷേണി വില്ലേജില്‍ ഭൂമിക്ക് കരം അടക്കാന്‍ അനുമതി നല്‍കുന്നതിനും മിയാപദവ് റിസര്‍വേ സംബന്ധിച്ച പരാതിയിലും കുമ്പളയില്‍ പട്ടയം ലഭ്യമാക്കുന്നതിന് നല്‍കിയ പരാതിയിലും പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ തഹസില്‍ദാർക്ക് നിർദേശം നല്‍കി. പൈവളിഗെ പഞ്ചായത്തില്‍ ബാംബു നഴ്‌സറിക്കു മുറിച്ചുമാറ്റിയ മരങ്ങള്‍ ലേലം ചെയ്യുന്നതിനുമുമ്പ് സാമൂഹിക വനവത്കരണ വിഭാഗത്തിൻെറ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ കലക്ടര്‍ നിർദേശം നല്‍കി. ഓണ്‍ലൈനായി സ്വീകരിച്ച പരാതികളില്‍ ബന്ധപ്പെട്ട ജില്ലതല ഉദ്യോഗസ്ഥരുടെ മറുപടി തൃപ്തികരമല്ലാത്തതില്‍ മാത്രമാണ് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷകന്‍ കലക്ടറെ പരാതി അറിയിച്ചത്. അക്ഷയ കേന്ദ്രം ജില്ല പ്രോജക്ട് ഓഫിസിൻെറയും എന്‍.ഐ.സി ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് സൻെററിൻെറയും നേതൃത്വത്തിലാണ് സാങ്കേതിക സൗകര്യം ഒരുക്കിയത്. എ.ഡി.എം എന്‍. ദേവീദാസ്, െഡപ്യൂട്ടി കലക്ടര്‍മാരായ കെ. രവികുമാര്‍, എ.കെ. രമേന്ദ്രന്‍, ആർ.ഡി.ഒ അഹമ്മദ് കബീര്‍, സർവേ െഡപ്യൂട്ടി ഡയറക്ടര്‍ കെ.കെ. സുനില്‍, പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടര്‍ കെ.കെ. രജികുമാര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വിനോദ് കുമാര്‍, സീനിയര്‍ ജിയോളജിസ്റ്റ് ജഗദീശന്‍, മഞ്ചേശ്വരം തഹസില്‍ദാര്‍ ആേൻറാ, എന്‍.ഐ.സി ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ കെ. രാജന്‍, അക്ഷയ പ്രോജക്ട് മാനേജര്‍ എന്‍.എസ്. അജീഷ തുടങ്ങിയവര്‍ പങ്കെടുത്തു. manjeswarprd.JPG ജില്ല കലക്ടറുടെ മഞ്ചേശ്വരം താലൂക്കുതല ഓണ്‍ലൈന്‍ അദാലത്തിൽനിന്ന് കാസര്‍കോട് പരാതി പരിഹാര അദാലത്ത് 17ന് കാസർകോട്: കലക്ടറുടെ കാസർകോട് താലൂക്കുതല ഓണ്‍ലൈന്‍ അദാലത്ത് 17ന് നടക്കും. പരാതിക്കാർക്ക് ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങളില്‍ ഒരുക്കുന്ന സംവിധാനം വഴി കലക്ടറുമായി സംസാരിക്കാം. 19ന് ഹോസ്ദുര്‍ഗിലും 22ന് വെള്ളരിക്കുണ്ടിലും താലൂക്കുതല ഓണ്‍ലൈന്‍ അദാലത്ത് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.