തരിശ്ശിട്ട കൃഷിയിടത്തിൽ ഞാറ്റുവേലക്ക് എം.പിയെത്തി

തരിശ്ശിട്ട കൃഷിയിടത്തിൽ ഞാറ്റുവേലക്ക് എം.പിയെത്തി തൃക്കരിപ്പൂർ: തരിശ്ശിട്ട മൂന്നേക്കർ വയലിൽ നാട്ടി ഉത്സവത്തോടെ നെൽകൃഷിയിറക്കി. തൃക്കരിപ്പൂർ ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കിൻെറ സഹായത്തോടെ ചെറുകാനം വയലിലാണ് നെൽകൃഷി ആരംഭിച്ചത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഞാറ്റുവേല ഉദ്ഘാടനം ചെയ്തു. ജ്യോതി, ആതിര നെൽവിത്തുകളാണ് കൃഷിക്കായി ഞാറ്റടി തയാറാക്കി ഉപയോഗിച്ചത്. വയലോരത്ത് നടന്ന നാട്ടിയുത്സവ ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് ടി.വി. ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. ഫൗസിയ, ജില്ല പഞ്ചായത്തംഗം പി.വി. പത്മജ, ബ്ലോക്ക് പഞ്ചായത്തംഗം സി. രവി, പ്രിൻസിപ്പൽ കൃഷി ഓഫിസർ ആർ. വീണാറാണി, കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ, അസി. കൃഷി ഓഫിസർ എം. ഗോപി, ബാങ്ക് മാനേജിങ് ഡയറക്ടർ കെ. ശശി, ബാങ്ക് വൈസ് പ്രസിഡൻറ് സി. ഇബ്രാഹിം, ഡയറക്ടർമാരായ അഡ്വ. കെ.കെ. രാജേന്ദ്രൻ, ടി. ധനഞ്ജയൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, പി.കെ. താജുദ്ദീൻ, വി.വി. വിജയൻ, കെ.എം. ഫരീദ, വി.വി. രാജശ്രീ, കർഷകൻ കെ.വി. മുകുന്ദൻ എന്നിവർ പങ്കെടുത്തു. പടം// tkp NJATTUVELA.jpg തൃക്കരിപ്പൂർ ചെറുകാനം വയലിലെ ഞാറ്റുവേല രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.