ഡോക്യുമെൻററി പ്രദർശനം

ഡോക്യുമൻെററി പ്രദർശനം ഡോക്യുമൻെററി പ്രദർശനം കാസർകോട്: ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ കേരളയിൽ (എഫ്.എഫ്.ഐ.കെ) അഫിലിയേഷനുള്ള കാസർകോട് ജനകീയ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ഡോക്യുമൻെററി പ്രദർശനവും സംവാദവും നടത്തി. എഴുത്തുകാരനും കവിയുമായ എം. ചന്ദ്രപ്രകാശ് രചനയും സാക്ഷാത്കാരവും നിർവഹിച്ച, കവി ഡി. വിനയചന്ദ്രൻെറ 'കാടിനു ഞാനെന്തു പേരിടും' ഡോക്യുമൻെററിയാണ് പ്രദർശിപ്പിച്ചത്. എഫ്.എഫ്.ഐ.കെ ചെയർമാൻ വി.കെ. ജോസഫ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് പുഷ്പാകരൻ ബെണ്ടിച്ചാൽ അധ്യക്ഷത വഹിച്ചു. സംവിധായകൻ എം. ചന്ദ്രപ്രകാശ് മുഖ്യാതിഥിയായി. വി.ആർ. സദാനന്ദൻ, പി. ദാമോദരൻ, ബാലകൃഷ്ണൻ ചെർക്കള, എം. പത്മാക്ഷൻ, സി.എ. മുഹമ്മദ് റാഷിദ്, എ. പ്രഭാകരൻ, വി.എം. മൃദുൽ, ഇബ്രാഹിം ചെർക്കള, ബി.കെ. സുകുമാരൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി മധു. എസ്. നായർ സ്വാഗതവും വി.പി. നാരായണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.