വിമാനത്താവള ടാക്​സികൾ അമിതചാർജ് ഈടാക്കുന്നതായി പരാതി

പടന്ന: കോവിഡ് ഭീതിയിൽ നാടണയുന്ന പ്രവാസികളിൽനിന്ന് . തങ്ങളിൽ നിന്ന് ചാർട്ട് പ്രകാരമുള്ള തുകയേക്കാൾ കൂടുതൽ ഇൗടാക്കാൻ ശ്രമിച്ചതായി പടന്നയിലെ എം.പി. ശമീം, ടി.കെ.എം. ഫാസിൽ എന്നിവർ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് മസ്കത്തിൽ നിന്നും കണ്ണൂരിലേക്ക് വന്ന വന്ദേഭാരത് മിഷൻെറ െഎ.എക്സ് 1714 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇവർ എത്തിയത്. വിമാനത്താവളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ മാത്രമേ വീട്ടിലേക്ക് യാത്ര തിരിക്കാവൂ എന്നായിരുന്നു ഇവർക്ക് കിട്ടിയിരുന്ന നിർദേശം. എന്നാൽ, കണ്ണൂരിലെത്തിയപ്പോൾ ബസില്ലെന്നും ടാക്സി വിളിച്ച് പോകാനുമായിരുന്നു ഇവർക്ക് കിട്ടിയ അറിയിപ്പ്. ഇതിനിടെ കുവൈത്തിൽ നിന്നുള്ള വിമാനവും എത്തിയതോടെ യാത്രക്കാരുടെ തിരക്കേറി. മണിക്കൂറുകളുടെ കാത്തിരിപ്പിനുശേഷം പതിനൊന്നരക്കാണ് ടാക്സി കൗണ്ടറിന് മുന്നിലെത്തിയത്. വിമാനത്താവള ചാർട്ട് പ്രകാരം പടന്നയിലേക്കുള്ള തുക 3300 രൂപയാണ്. എന്നാൽ, വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്താൻ കരാറെടുത്തുവെന്നുപറയുന്ന കമ്പനിയുടെ പ്രതിനിധി ആവശ്യപ്പെട്ടത് 4500 രൂപയായിരുന്നു. ഡ്രൈവർമാരിൽ ചിലർക്ക് കോവിഡ് ബാധിച്ചെന്നും അവരെ സഹായിക്കാനാണ് അധിക തുക ഈടാക്കുന്നതെന്നുമായിരുന്നു വിശദീകരണം. ഇത് ചോദ്യം ചെയ്തപ്പോൾ ധിക്കാരവും പരിഹാസവും നിറഞ്ഞ മറുപടിയാണ് ലഭിച്ചതെന്ന് ശമീമും ഫാസിലും പറഞ്ഞു. ഒടുവിൽ വീട്ടിലെത്തിയിട്ട് ഡ്രൈവർ വശം തുക കൊടുക്കാമെന്ന് സമ്മതിച്ചെങ്കിലും ൈകയ്യിലുള്ള റിയാലോ ഡോളറോ തന്നാൽ മതിയെന്നായിരുന്നു മറുപടി. പ്രശ്നത്തിൽ എയർപോർട്ട് ഉദ്യോഗസ്ഥർ ഇടപെട്ടപ്പോൾ പ്രതിനിധി മുങ്ങി. മറ്റുള്ളവരും ഇത്തരം പരാതി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ വിമാനത്താവള അധികൃതർ പക്ഷേ പരാതി രേഖാമൂലം വാങ്ങാൻ തയാറായില്ല. കോവിഡ് ഭീതി മൂലം, എഴുതിയ പേപ്പർ വാങ്ങുന്നതിലുള്ള ആശങ്കയാണ് ഇവർ പങ്കുവെച്ചത്. ഒടുവിൽ കമ്പനിയുടെ കാറിൽ ചാർട്ടിൽ പറഞ്ഞ തുകക്കുതന്നെ ഇരുവരെയും നാട്ടിലേക്ക് യാത്ര തുടരാൻ അനുവദിച്ചു. കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരെ കൊണ്ടുപോകുന്നത് ഒഴിവാക്കിയതോടെ പ്രവാസികളിൽ പലരും, പറയുന്ന തുക നൽകി ഇത്തരം ടാക്സികളിൽ യാത്രക്ക് തയാറാവുകയാണ്. കമ്പനിയുടെ കാറിനുപകരം പുറത്തുനിന്ന് കാർ വിളിച്ചാണ് യാത്രക്കാരെ കയറ്റിയയക്കുന്നെതന്നും പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ട്രാൻസ്പോർട്ട് കമീഷണർക്കും റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്കും വിമാനത്താവള അധികൃതർക്കും പൊലീസിനും പരാതികൊടുക്കാനാണ് ശമീമിൻെറയും ഫാസിലിൻെറയും തീരുമാനം. പടം pdn taxi rate വിമാനത്താവളത്തിൽ പ്രദർശിപ്പിച്ച യാത്രാനിരക്ക് ചാർട്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.