പരവനടുക്കം: മഴയിൽ ചളിക്കുളമായ ചെമ്മനാട് പഞ്ചായത്ത് ബേനൂർ പരവനടുക്കം അപ്രോച് റോഡ്, ടീം വെൽഫെയർ ഉദുമ മണ്ഡലം വളൻറിയർമാർ കല്ലും മണ്ണുമിട്ട് സഞ്ചാരയോഗ്യമാക്കി. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി ശ്രമദാനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ.എം. റിയാസിൻെറ നേതൃത്വത്തിൽ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, ഹമീദ് കക്കണ്ടം, ടി.എ. യുസുഫ്, നൗഷാദലി, മുഹമ്മദ് അസറുദ്ദീൻ, എൻ.എം. വാജിദ്, യാസർ എന്നിവർ പങ്കാളികളായി. team welfare ടീം വെൽഫെയർ ഉദുമ മണ്ഡലം വളൻറിയർമാർ റോഡ് സഞ്ചാരയോഗ്യമാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.