ചികിത്സ സഹായം നൽകി

കാഞ്ഞങ്ങാട്: ഗുരുതര അസുഖത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ബേഡഡുക്ക പഞ്ചായത്തിൽ കൊളത്തൂറിലെ ആതിരയുടെ ചികിത്സക്കായി പി.ജെ ആർമി വാട്സ് ആപ് കൂട്ടായ്മ മുക്കാൽ ലക്ഷം രൂപ നൽകി. കെ. കുഞ്ഞിരാമൻ എം.എൽ.എക്ക് ഭാരവാഹികൾ തുക കൈമാറി. ഒരുവർഷമായി വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കാഞ്ഞങ്ങാട്ടെ യുവാക്കളുടെ കൂട്ടായ്മയാണ് പി.ജെ. ആർമി. ബേഡഡുക്കത്തെ അശോകൻ-ജയശ്രീ ദമ്പതികളുടെ മൂത്ത മകളാണ് ആതിര. കൂട്ടായ്മയുടെ പ്രവർത്തകരായ സജിത്ത് അജാനൂർ, രാഹുൽ അജാനൂർ, മണി സരിഗ എന്നിവരാണ് തുക കൈമാറിയത്. pj ആതിര ചികിത്സ സഹായനിധിയിലേക്ക് പി.ജെ ആർമി വാട്സ് ആപ് കൂട്ടായ്മ സ്വരൂപിച്ച മുക്കാൽ ലക്ഷം രൂപ കെ. കുഞ്ഞിരാമൻ എം.എൽ.എക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.