തമ്പാൻെറ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം -യു.ഡി.എഫ് തമ്പാൻെറ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം -യു.ഡി.എഫ് ചെറുവത്തൂർ: പിലിക്കോട് പഞ്ചായത്തിലെ കൊടക്കാട് ഓലാട്ട് കോളനിയിലെ എം. തമ്പാൻെറ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് യു.ഡി.എഫ് പിലിക്കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മേയ് 26ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിവരവേ ഓലാട്ട് കോളനിയിൽ തന്നെയുള്ള ഒരുസംഘം മർദിക്കുകയായിരുന്നു. മർദനത്തിനിരയായ തമ്പാൻ അവശനായി രണ്ടുദിവസം വീട്ടിൽ കഴിഞ്ഞു. പിന്നീട് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിച്ചു. മർദിച്ചവരുടെ പേരുകൾ വെളിപ്പെട്ടിട്ടും ചീമേനി പൊലീസ് കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. േകസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ചെയർമാൻ നിഷാം പട്ടേൽ, കൺവീനർ കെ. കുഞ്ഞികൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.