കലക്ടറുടെ പരാതി പരിഹാര അദാലത്ത്: 12 വരെ അപേക്ഷിക്കാം

കാസർകോട്: ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിൻെറ നേതൃത്വത്തില്‍ നടത്തുന്ന പരാതി പരിഹാര അദാലത്ത് വിവിധ താലൂക്കുകളില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും. അപേക്ഷകള്‍ ജൂണ്‍ 12ന് രാത്രി 12 വരെ സ്വീകരിക്കും. അദാലത്തില്‍ സി.എം.ഡി.ആര്‍.എഫ് ചികിത്സ ധനസഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍.ആര്‍.എം കേസുകള്‍ എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ പരാതികള്‍ നല്‍കാം. അദാലത്തിലേക്കുള്ള അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ www.edtsirict.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ സമര്‍പ്പിക്കാം. ജൂണ്‍ 15ന് മഞ്ചേശ്വരം താലൂക്കിലും 17ന് കാസര്‍കോട് താലൂക്കിലും 19ന് ഹോസ്ദുര്‍ഗ് താലൂക്കിലും 22ന് വെള്ളരിക്കുണ്ട് താലൂക്കിലുമാണ് ഓണ്‍ലൈൻ പരാതി പരിഹാര അദാലത്ത്. ഉച്ച രണ്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ കലക്ടര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി അദാലത്തില്‍ പങ്കെടുക്കും. പരാതികളില്‍ ബന്ധപ്പെട്ട ജില്ലതല വകുപ്പ് മേധാവികള്‍ അദാലത്തിനു മുമ്പ് നല്‍കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ അക്ഷയകേന്ദ്രത്തിലെ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി അപേക്ഷകന് കലക്ടറുമായി ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.