മഞ്ചേശ്വരം: കാര്‍ തടഞ്ഞ് യാത്രക്കാരെ വലിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബേക്കൂരിലെ ഗഫൂര്‍ (42), ഉപ്പള ഹിദായത്ത് നഗറിലെ ബദറുദ്ദീന്‍ (44) എന്നിവരെ ആക്രമിച്ച സംഭവത്തില്‍ ഹുസൈന്‍, ഫയാസ്, അര്‍ഷാദ്, സജാദ് എന്നിവര്‍ക്കെതിരെയും മറ്റു രണ്ടുപേർക്കെതിരെയുമാണ് കുമ്പള പൊലീസ് കേസെടുത്തത്. ഗഫൂറിൻെറ പരാതിയിലാണ് സംഘത്തിനെതിരെ കേസെടുത്തത്. വെള്ളിയാഴ്ച രാവിലെ 10ഒാടെയാണ് കാറില്‍ പോകുന്നതിനിടെ ഗഫൂറിനെയും ബദ്റുദ്ദീനെയും എട്ടംഗ സംഘം തടഞ്ഞ് മര്‍ദിച്ച ശേഷം കാറുമായി കടന്നത്. ബേക്കൂറില്‍ വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാട്ടര്‍ അതോറിറ്റി ഓപറേറ്ററുടെ കാറും സംഘം തകര്‍ത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.